
ഉറക്കക്കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്കാണ് ഉറക്കക്കുറവ് പ്രധാനമായി ബാധിക്കുക. ഉറക്കമില്ലായ്മ ഡിഎൻഎ നാശത്തിന് കാരണമായേക്കാമെന്നാണ് പുതിയ പഠനം. ഉറക്കമില്ലായ്മയിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
രാത്രി ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ 49 ഡോക്ടർമാരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ രാത്രിജോലിക്കാരുടെ രക്തം പരിശോധിച്ചപ്പോൾ ഡിഎൻഎ തകരാർ തീർത്തുന്ന ജീനുകളുടെ ഉത്പാദനം കുറവാണെന്ന് കണ്ടെത്തി. ക്യാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഗവേഷകനായ സ്യൂ-വായ് ചോ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam