പുതിയ നിറങ്ങളില്‍ മൈക്ര

Published : Sep 12, 2016, 05:51 AM ISTUpdated : Oct 05, 2018, 03:15 AM IST
പുതിയ നിറങ്ങളില്‍ മൈക്ര

Synopsis

ന്യൂഡല്‍ഹി:  ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍റെ ചെറു കാര്‍ മൈക്ര പുതിയ നിറങ്ങളില്‍ വിപണിയില്‍. മൈക്ര, മൈക്ര ആക്ടീവ് എന്നീ രണ്ടു മോഡലുകളിലാണ് പുതിയ സണ്‍ഷൈന്‍ ഓറഞ്ച് നിറം നല്‍കി കമ്പനി പുറത്തിറക്കുന്നത്.  യൂറോപ്യന്‍ സ്‌റ്റൈല്‍ കോര്‍ത്തിണക്കിയാണ് മൈക്രയുടെ പുതിയ വരവ്. 1982ല്‍ ആദ്യമായി പുറത്തിറങ്ങിയ മൈക്രയുടെ നാലാം ജനറേഷന്‍ വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയിലുള്ളത്. രാജ്യത്തുള്ള 232 ഷോറൂമുകളിലും പുതിയ മൈക്ര പതിപ്പുകള്‍ ലഭ്യമാകും.

ഇന്ത്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന ആദ്യ അഞ്ചു കാറുകളില്‍ ഒന്നായ മൈക്ര ചെന്നൈയിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. 2016 ജൂണ്‍ മാസത്തിൽ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട കാർ എന്ന ബഹുമതി മൈക്ര സ്വന്തമാക്കിയിരുന്നു. 2010 ല്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച കമ്പനി ഇതുവരെ ആറ് ലക്ഷത്തിലധികം വാഹനങ്ങള്‍ കയറ്റുമതി ചെയ്തു കഴിഞ്ഞു.

പെട്രോള്‍, പെട്രോള്‍ സിവിടി, ഡീസല്‍ എന്നീ മൂന്നു വേരിയന്റുകളിലാണ് പുതിയ മൈക്ര ലഭ്യമാകുന്നത്. ഇതില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ളത്. 4.5 ലക്ഷമാണ് വിപണി വില. സിവിടി ട്രാന്‍സ്മിഷന്‍ മോഡലിന് 5.9 ലക്ഷവും.

സണ്‍ഷൈന്‍ ഓറഞ്ചിന് പുറമേ ബ്രിക് റെഡ്, ബ്ലു, ബ്ലേഡ് സില്‍വര്‍, ബ്ലാക്ക്, നൈറ്റ്‌ഷേഡ് ആന്‍ഡ് സ്‌ട്രോം വൈറ്റ് എന്നീ കളറുകളിലും മൈക്ര ലഭ്യമാകും. എഞ്ചിനില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ ത്രി സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍.  76 ബിഎച്ച്പിയാണ് പ്രതീക്ഷിക്കുന്ന കരുത്ത്.

സിവിടി ഓട്ടോബോക്‌സ് പെട്രോള്‍ പതിപ്പില്‍ 19.34 കിലോമീറ്ററിന്റെ ഉയര്‍ന്ന ഇന്ധനക്ഷമതയും കമ്പിനി ഉറപ്പുനല്‍കുന്നു. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ 63 ബിഎച്ച്പി കരുത്തേകും. 23 ലിറ്ററാണ് ഇന്ധനക്ഷമത.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ