
ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ചാള്‍സ് പാസ്ക്ക് ഒന്ന് കുളിച്ചു. ഒരു കുളിയില്‍ എന്താണ് കാര്യമെന്നും അതെല്ലാവരും ചെയ്യുന്നതല്ലെയെന്നും ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ ചാള്‍സിന്‍റെ കുളിയുടെ പിന്നിലെ കാരണമറിഞ്ഞാല്‍ നിങ്ങളും അത്ഭുതപ്പെടും.
20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സന്തോഷത്തോടെ ചാള്‍സ് ഒന്ന് കുളിച്ചത്. ഇത്രയും നാള്‍ താന്‍ ബാത്ത് ടബില്‍ ഇറങ്ങാതിരുന്നതിന്‍റെ കാരണം തന്റെ പൊണ്ണത്തടിയാണെന്ന് ചാള്‍സ് പറയുന്നു. 209 കിലോ തൂക്കമുണ്ടായിരുന്ന ചാള്‍സിന് എട്ട് എക്സലിന്‍റെ ഷര്‍ട്ടും 66 സിഎം വെയ്സ്റ്റ് ജീനുമായിരുന്നു അളവ്. തനിക്ക് വസ്ത്രം തിരഞ്ഞെടുക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്ന് ചാള്‍സ് പറയുന്നു. തടി മൂലം വിമാനത്തിലോ അതല്ലെങ്കില്‍ സ്വന്തം വണ്ടിയില്‍ ഒന്ന് ഇരിക്കാന്‍ പോലും ചാള്‍സിന് കഴിയാതെ വന്നു.
2016 ല്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ച തന്‍റെ സുഹൃത്തിന് ചാള്‍സ് ഒരു വാക്ക് നല്‍കി. തന്‍റെ തടി കുറയ്ക്കാമെന്നായിരുന്നു ആ വാക്ക്. ആ വാക്ക് ഇപ്പോള്‍ ചാള്‍സ് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. വരുന്ന ഒക്ടോബറില്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് കാമുകിയുമൊത്തുള്ള ഒരു വിമാന യാത്രക്ക് ഒരുങ്ങുകയാണ് ചാള്‍സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam