അട പ്രഥമന്‍ ഇല്ലാതെ എന്ത് ഓണസദ്യ

Web Desk |  
Published : Sep 02, 2016, 07:05 AM ISTUpdated : Oct 05, 2018, 02:02 AM IST
അട പ്രഥമന്‍ ഇല്ലാതെ എന്ത് ഓണസദ്യ

Synopsis

ഓണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് അട പ്രഥമന്‍. കേരളത്തിന്റെ ഭക്ഷണ പാരമ്പര്യത്തിന്റെ ഭാഗം കൂടിയാണ് അട പ്രഥമന്‍. പായസത്തില്‍ അഗ്രഗണ്യ സ്ഥാനമാണ് അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ അട പ്രഥമന് ഉള്ളത്. അരി അട, ശര്‍ക്കര, തേങ്ങാപ്പാല്‍ എന്നിവയൊക്കെയാണ് അടപ്രഥമന്‍ തയ്യാറാക്കാന്‍ വേണ്ട പ്രധാന ചേരുവകള്‍‍. അട പ്രഥമന്‍ അനായാസം തയ്യാറാക്കുന്ന വിധമാണ് താഴെ സൂചിപ്പിക്കുന്നത്.

ചേരുവകള്‍

അരി അട- അര കപ്പ്
ശര്‍ക്കര പാനിയാക്കിയത്- ഒന്നേകാല്‍ കപ്പ്
തേങ്ങാപ്പാല്‍- ഒന്നേകാല്‍ കപ്പ്(കട്ടിയില്ലാത്തത്)
തേങ്ങാപ്പാല്‍- ഒന്നേകാല്‍ കപ്പ്(കട്ടിയുള്ളത്)
തേങ്ങാക്കൊത്ത്- രണ്ട് ടേബിള്‍സ്‌പൂണ്‍
കശുവണ്ടി പരിപ്പ്- രണ്ട് ടേബിള്‍സ്‌പൂണ്‍
ഉണക്കമുന്തിരി- 2-3 ടീ സ്‌പൂണ്‍
ഏലയ്‌ക്കാപ്പൊടി- കാല്‍ ടീ സ്‌പൂണ്‍
നെയ്യ്- രണ്ടു ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്നവിധം

ആദ്യമായി അരി അട ചൂടാക്കിയ വെള്ളത്തിലേക്ക് ഇടുക. കുറച്ചുനേരം ചൂടാക്കിയശേഷം തീ ഓഫാക്കി അരമണിക്കൂറോളം അട വെള്ളത്തില്‍ തന്നെ ഇടുക. അതിനുശേഷം പച്ചവെള്ളത്തില്‍ അട നന്നായി കഴുകി എടുക്കുക. അതിന്റെ പശപ്പ് മാറുന്നതുവരെ കഴുകണം. വെള്ളമൂറ്റി അട ഒരു പാത്രത്തിലാക്കി സൂക്ഷിക്കുക.

ശര്‍ക്കര പാനി അര കപ്പ് വെള്ളത്തിലിട്ട് ചൂടാക്കുക. അത് നല്ല കടുംനിറമാകുന്നതുവരെ ചൂടാക്കണം. കരടുകള്‍ മാറ്റി ശര്‍ക്കര പാനി ചൂടാക്കിയത് മറ്റൊരു പത്രത്തിലാക്കി സൂക്ഷിക്കുക.

ഒരു ഫ്രൈയിംഗ് പാനില്‍ രണ്ട് ടീസ്‌പൂണ്‍ നെയ്യ് എടുത്ത് ചൂടാക്കുക. അതിലേക്ക് കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, എന്നിവ ഇട്ട് വറുത്തെടുക്കുക. മുരിയുന്ന പരുവമാകുമ്പോള്‍ തീ കുറച്ച് വേവിച്ചശേഷം ഇറക്കി ഒരു പാത്രത്തില്‍ സൂക്ഷിക്കുക.

ഇതേ ഫ്രൈയിംഗ് പാനില്‍ കുറച്ച് നെയ്യ് എടുത്ത് ചൂടാക്കി, അതിലേക്ക് അരി അട ഇട്ടു ഇളക്കി വേവിക്കുക. ചെറിയ തീയില്‍ അഞ്ചുമിനിട്ടോളം ഇളക്കി വേവിക്കണം. ഇതിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് ഇളംതീയില്‍ ചൂടാക്കുക. ഇത് കുറുകിവരുമ്പോള്‍ അതിലേക്ക് ഒന്നേകാല്‍ കപ്പ് കട്ടി കുറഞ്ഞ തേങ്ങാപ്പാല്‍ ഒഴിക്കുക. ഇത് ഏകദേശം നന്നായി കുറുകി വരുമ്പോള്‍, ഒന്നേകാല്‍ കപ്പ് കട്ടി കൂടിയ തേങ്ങാപ്പാല്‍ ഒഴിക്കുക. ഇതിനുശേഷം തീ ഓഫാക്കണം. അതിലേക്ക് വറുത്ത കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത്, ഏലയ്‌ക്കാപ്പൊടി എന്നിവ ചേര്‍ക്കുക. ഇപ്പോള്‍ ഏറ്റവും സ്വാദിഷ്‌ഠമായ അട പ്രഥമന്‍ തയ്യാറായിട്ടുണ്ട്. ഇത് ചൂടാടോ കഴിക്കുന്നതാണ് ഏറെ രുചികരണം.

ഓര്‍ക്കേണ്ട ഒരു കാര്യം, കട്ടികൂടിയ തേങ്ങാപ്പാല്‍ ഒഴിച്ചശേഷം ഒരുകാരണവശാലും വേവിക്കരുത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
ശൈത്യകാലത്ത് തുളസി ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്