'നിങ്ങളുടെ പ്രെഗ്നന്‍സി ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവാണ്', പിന്നെ സംഭവിച്ചത്..!

By Web DeskFirst Published Apr 24, 2018, 4:58 PM IST
Highlights
  • രണ്ടാമത്തെ കുഞ്ഞിനായി നടത്തിയത് 81 പ്രെഗ്നന്‍സി ടെസ്റ്റുകള്‍.

ആംഗ്ലോ–ഇന്ത്യൻ ദമ്പതികളായ പൂജയുടെയും ഹാംപ്റ്റൻ റുറ്റ്ലാന്‍റിന്‍റെയും എട്ട് വര്‍ഷത്തോളം നീളുന്ന ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്‍റെ നാളുകള്‍ അവസാനിച്ചത് പെട്ടെന്നായിരുന്നു. മൂത്തമകന്‍ ഹെന്റിയ്ക്ക് ഒരു അനിയത്തിയോ അനിയനോ കൊടുക്കണമെന്ന് ആഗ്രഹിച്ച ഇവര്‍ അനുഭവിച്ച വേദന ചെറുതൊന്നുമല്ല. ആശുപത്രികള്‍, മരുന്നുകള്‍,  ഇന്‍ഫെര്‍ട്ടിലിറ്റി സെന്‍ററുകള്‍, കണ്‍സള്‍ട്ടിംഗ് അങ്ങനെ അവരുടെ ജീവിതം മൊത്തം മാറിമറിഞ്ഞു. രണ്ടാമത്തെ കുഞ്ഞിനായി നടത്തിയത് 81 പ്രെഗ്നന്‍സി ടെസ്റ്റുകള്‍.

 ക്ലിനിക്കുകളുടെ വാതില്‍ക്കല്‍ ഫലം അറിയാന്‍ കാത്തു നില്‍ക്കുന്ന പൂജയ്ക്കും ഹാംപ്റ്റനും പിന്നെ ആ വാക്കുകള്‍ ശീലമായി. 'മാം യുവര്‍ പ്രെഗ്നന്‍സി ടെസ്റ്റ് റിസള്‍ട്ട് ഈസ് നെഗറ്റീവ്'. എന്നാല്‍ ഇതിലൊന്നും തളരാതെ അവര്‍ കാത്തിരുന്നു. ഒടുവില്‍ സോറി മാം എന്ന്  പറഞ്ഞിരുന്ന അതേ ക്ലിനിക്ക് ജീവനക്കാര്‍ സന്തോഷത്തോടെ ആ വാര്‍ത്ത അവരെ അറിയിച്ചു.

മാം ഫൈനലി യുവര്‍ പ്രെഗ്നന്‍സി ടെസ്റ്റ് ഈസ് പോസിറ്റീവ്. അവരുടെ ആ കാത്തിരിപ്പിന് അവര്‍ വില്യം എന്ന് പേരുമിട്ടു. ഈ സന്തോഷ വാര്‍ത്ത അവര്‍ ലോകത്തോടും വിളിച്ചുപറഞ്ഞു. എ ചൈല്‍ഡ് ഈസ് ബോണ്‍: അവര്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്റ്റോറി എന്ന യൂട്യൂബ് വീഡിയോയിലൂടെ. 

click me!