പാരസെറ്റമോള്‍ ഗുളികകളുടെ വില കുറച്ചു

By Web DeskFirst Published Sep 27, 2016, 9:01 AM IST
Highlights

രാജ്യവ്യാപകമായി പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് വിലകുറയ്ക്കുന്നത്. മരുന്ന് കമ്പനികള്‍ക്ക് വില കുറക്കുന്നത് സംബന്ധിച്ച നിര്‍ദ്ദശങ്ങള്‍ നല്‍കി.പുതുക്കിയ വില ഉടന്‍ പ്രാബല്യത്തില്‍ വരും.

നിലവില്‍ പാരസെറ്റാമോള്‍ ഗുളികകള്‍ വിലനിയന്ത്രിത മരുന്നകളുടെ വിഭാഗത്തില്‍ പെട്ടവയാണെങ്കിലും പാരസെറ്റാമോളിന്റെ ആവശ്യം വര്‍ദ്ധിക്കുകയും വില്‍പ്പനയില്‍ 47.2 ശതമാനം വര്‍ദ്ധനവുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് വില കുറക്കുന്നതെന്ന് ദേശീയ ഔഷധ അതോററ്റി അറിയിച്ചു. ഡെങ്കിപ്പനിയും ചിക്കന്‍ഗുനിയയും ബാധിച്ചവര്‍ക്ക് പനികുറയാന്‍ പാരസെറ്റാമോള്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് കുത്തിവെക്കുന്നത്.

സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് ഡെങ്കിപ്പനി ബാധിച്ച് 78 പേരാണ് രാജ്യത്ത് ഇത് വരെ മരിച്ചത്. 40000 പേര്‍ ചിക്കന്‍ ഗുനിയഡെങ്കിപ്പനി ബാധിതതരായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. ദില്ലിയിലും കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗ ബാധിതരായിട്ടുള്ളത്. മരുന്ന് കമ്പനികളും വ്യാപാരികളും പുതുക്കിയ വില അടയാളപ്പെടുത്തിയിട്ടുള്ള മരുന്നകളാണ് വില്‍ക്കുന്നത് എന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന മരുന്ന് വില നിയന്ത്രണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയതായും ദേശീയ മരുന്ന് വില നിയന്ത്രണ അതോററ്റി അറിയിച്ചു.

click me!