വണ്ണം കുറയ്ക്കാന്‍ കഴിക്കാം 'ഗ്രീന്‍ പീസ്'...

By Web TeamFirst Published Feb 20, 2019, 10:45 PM IST
Highlights

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനാണ് പലപ്പോഴും ഡയറ്റിലുള്ളവര്‍ പോലും മാംസാഹാരത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാംസാഹാരത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ആശ്രയിക്കാവുന്ന ഒന്നാണ് 'ഗ്രീന്‍ പീസ്'

വണ്ണം കുറയ്ക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവര്‍ ആദ്യം തന്നെ ഡയറ്റിലാണ് കാര്യമായ മാറ്റങ്ങള്‍ വരുത്താറ്. അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. നിങ്ങളൊഴിവാക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍ 'ഗ്രീന്‍ പീസ്' ഉണ്ടെങ്കില്‍, ഇനി ഡയറ്റൊന്ന് മാറ്റിപ്പിടിക്കാം. കാരണം, വണ്ണം കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്ന ഭക്ഷണമാണ് 'ഗ്രീന്‍ പീസ്' എന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ശരീരത്തിന് പലരീതിയിലുള്ള ഗുണങ്ങള്‍ നല്‍കാന്‍ ഇതിന് കഴിവുണ്ടെങ്കിലും വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നത് പ്രധാനമായും മൂന്ന് രീതിയിലാണ് അവയേതെല്ലാമെന്ന് ഒന്ന് നോക്കാം...

ഒന്ന്...

നമുക്കറിയാം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന 'ഫൈബര്‍' ആണ് നമ്മുടെ ദഹനത്തെ സ്വാധീനിക്കുന്ന ഒരു ഘടകം. 'ഫൈബര്‍' ധാരാളമായി കഴിക്കുന്നതോടെ ദഹനം എളുപ്പത്തിലാകുന്നു. എന്നാല്‍ 'ഗ്രീന്‍ പീസി'ല്‍ അടങ്ങിയിരിക്കുന്ന 'ഫൈബര്‍' പെട്ടെന്ന് ദഹനത്തെ ആക്കപ്പെടുത്തുന്നില്ല. ഏറെ സമയമെടുത്ത് ഭക്ഷണം മുഴുവന്‍ ദഹിപ്പിച്ചെടുക്കുന്നു. ഇത് നമ്മളെ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതേസമയം വിശപ്പ് അനുഭവപ്പെടുകയുമില്ല. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുന്നതോടെ വണ്ണം കുറയ്ക്കുന്ന ടാസ്‌ക് എളുപ്പമാകുന്നു. 

രണ്ട്...

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനാണ് പലപ്പോഴും ഡയറ്റിലുള്ളവര്‍ പോലും മാംസാഹാരത്തെ ആശ്രയിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മാംസാഹാരത്തെ ആശ്രയിക്കുന്നത് പോലെ തന്നെ ആശ്രയിക്കാവുന്ന ഒന്നാണ് 'ഗ്രീന്‍ പീസ്'. 100 ഗ്രാം പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതായത് വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ ഇത്രമാത്രം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്ന ഭക്ഷണം വേറെയുണ്ടോയെന്ന് തന്നെ സംശയം. 

മൂന്ന്...

പ്രോട്ടീന്റെ കാര്യത്തില്‍ സമ്പന്നമാണെങ്കിലും കൊഴുപ്പിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ് 'ഗ്രീന്‍ പീസ്'. പാകം ചെയ്ത ഒരു കപ്പ് പീസില്‍ ആകെ അടങ്ങിയിരിക്കുന്നത് 0.5 ഗ്രാം കൊഴുപ്പാണ്. അതിനാല്‍ തന്നെ വണ്ണം വേണ്ടെന്ന സ്വപ്‌നവുമായി നടക്കുന്നവര്‍ക്ക് ആ സ്വപ്‌നം എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ ഇത് സഹായകമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
 

click me!