
ലണ്ടന്‍: 20-30 വയസിനുള്ളിലാണ് നമ്മുടെ നാട്ടില്‍ മിക്കവരും വിവാഹിതരാകുന്നത്. പക്ഷേ വിവാഹം കഴിക്കാന്‍ പറ്റിയ പെര്‍ഫെക്ട് പ്രായം 26 ആണെന്നാണ് വിദേശീയര്‍ പറയുന്നത്. 37ശതമാനം റൂളിനെ ആസ്പദമാക്കിയാണ് ഇക്കാര്യം ഇവര്‍ വ്യക്തമാക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ഒപ്ഷനുകള്‍ മുന്നില്‍ അതില്‍ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കുക. അതാണ് 37ശതമാനം റൂള്‍.
വിവാഹം മാത്രമല്ല എല്ലാ കാര്യങ്ങളും 37ശതമാനം റൂളിനെ ആസ്പദമാക്കിയാണെന്നാണ് അവരുടെ അഭിപ്രായം. ഒപ്ഷനുകളില്‍ 37ശതമാനത്തിന് ശേഷം മാത്രം തീരുമാനമെടുക്കുന്നതാണ് വളരെ ഉചിതമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത്രയും ഒപ്ഷന്‍ മുന്നിലുണ്ടാകുമ്പോള്‍ വിഷയത്തില്‍ വ്യക്തമായൊരു തീരുമാനം ഈസിയായി എടുക്കാന്‍ കഴിയുന്ന തരത്തില്‍ ധാരണയും അറിവും നമുക്ക് വന്നെത്തും.
ഇരുപത്തിയാറ് വയസ് ആകുമ്പോഴേക്കും ആളുകളുടെ സ്വഭാവത്തെ ശരിയായി മനിസ്സിലാക്കാന്‍ സാധിക്കും വിധം അനുഭവജ്ഞാനം അവര്‍ക്കും ലഭിക്കും. അങ്ങനെ തങ്ങള്‍ക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകനായ ബ്രയാന്‍ ക്രിസ്റ്റ്യനും കൊഗ്നിറ്റീവ് ശാസ്ത്രജ്ഞയായ അദ്ദേഹത്തിന്റെ സുഹൃത്തും തങ്ങളുടെ പഠനത്തിലൂടെ വ്യക്തമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam