ഈ പുരുഷന്മാരെ വിവാഹം കഴിക്കും മുന്‍പ് പെണ്‍കുട്ടികള്‍ ചിന്തിക്കുക

Published : Jul 06, 2017, 11:41 AM ISTUpdated : Oct 05, 2018, 02:11 AM IST
ഈ പുരുഷന്മാരെ വിവാഹം കഴിക്കും മുന്‍പ് പെണ്‍കുട്ടികള്‍ ചിന്തിക്കുക

Synopsis

ഒരാളുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധിച്ച് നടത്തേണ്ട തിരഞ്ഞെടുപ്പാണ് ജീവിത പങ്കാളിയുടെത്. അനുയോജ്യനല്ലാത്ത ആളെ വിവാഹം ചെയ്താല്‍ ആ വ്യക്തിയുമായി യോജിച്ച് പോകാന്‍ ഒരുപാട് ബുദ്ധിമുട്ട് ആയിരിക്കും. നല്ലയും ചീത്തയുമായ നിങ്ങളുടെ പുരുഷന്‍റെ സ്വഭാവങ്ങളെ കുറിച്ച് പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും അനുയോജ്യനല്ലാത്ത പുരുഷന്മാരെ കുറിച്ച് മനസ്സിലാക്കാം.

അധിക്ഷേപിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കരുത് - ലോകത്തുള്ള എല്ലാത്തിനെയും അധിക്ഷേപിക്കുന്ന വ്യക്തികളെ നിങ്ങളുടെ പുരുഷനാക്കരുത്. അത്തരക്കാരുടെ ദേഷ്യവും വരിക്തിയുമൊന്നും നിങ്ങള്‍ക്ക് അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ ശാരീരക പരമായും അധിക്ഷേപിക്കുന്നതിനാല്‍ ഇത്തരം പുരുഷന്മാരെ ഒഴിവാക്കേണ്ടതാണ്.

ജീവിതമെന്നതേ തൊഴിലെന്ന ചിന്തയുള്ളവര്‍ - ദിവസം മുഴുവന്‍ തന്റെ തൊഴിലില്‍ മാത്രം ശ്രദ്ധയുള്ള തരത്തിലുള്ള പുരുഷന്മാരെ ഒഴിവാക്കുക. ഇത്തരക്കാര്‍ തന്റെ തൊഴില്‍ കാര്യങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ പുലര്‍ത്തുക. ഭാവിയെ കുറിച്ചോ മറ്റോ ഒരു ചിന്തയും ഉണ്ടാകുകയില്ല. 

വിവാഹം എന്ന കാര്യം മാത്രം ചിന്തിക്കുന്നവര്‍ - എപ്പോഴും വിവാഹം വിവാഹം എന്ന കാര്യം മാത്രം സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. ഇത്തരക്കാര്‍ക്ക് പ്രണയം ഉണ്ടാകില്ല. ഇവരോടൊപ്പമുള്ള ജീവിതം ശൂന്യമായിരിക്കും. പ്രണയിക്കുമ്പോള്‍ വിവാഹത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്ന പുരുഷന്മാര്‍ , വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ പാലിക്കാറല്ല. 

അമിതമായി പൊസസീവ് ആകുന്ന വ്യക്തി - അമിതമായ പൊസസീവ് കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍ , സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍, ഇങ്ങനെയുള്ളവര്‍ അതിനെയൊക്കെ എതിര്‍ക്കുന്നവരായിരിക്കും.

അമ്മവന്റെ മകന്‍ - അമ്മാവന്‍റെ മകനെ ഒരിക്കലും വിവാഹം കഴിക്കരുത്. നിങ്ങള്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അപ്പോള്‍ വീട്ടുകാര്‍ അനുവദിച്ചെന്ന് വരില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

സാരി 2.0 : ജെൻ സി കൈയടക്കിയ പാരമ്പര്യത്തിന്റെ പുതുമ
മെമ്പർ ഓഫ് റോഡ് റേസറാണ്; റേസിങ്ങിലും ജനപ്രതിനിധിയായും തിളങ്ങാനൊരുങ്ങി പാലക്കാരി റിയ