
ഭുവനേശ്വർ: ഒരു സ്ത്രീയുടെ കാരുണ്യം നൂറുകണക്കിന് തെരുവ് മൃഗങ്ങളുടെ ജീവിതമാണ് മാറ്റിമറിച്ചത്. കോയൽ നഗറിൽ നിന്നുള്ള 28 കാരിയായ രശ്മി ധർ കഴിഞ്ഞ ഏഴ് വർഷത്തിനിടെ 500-ലധികം നായ്ക്കളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിച്ചു. വളർത്തുമൃഗങ്ങളാൽ ചുറ്റപ്പെട്ട രശ്മിയുടെ മൃഗരക്ഷാ യാത്ര കോളേജ് പഠനകാലത്ത് തന്റെ പോക്കറ്റ് മണി ഉപയോഗിച്ച് തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകി തുടങ്ങിയതോടെയാണ് ആരംഭിക്കുന്നത്. ഇന്ന്, രക്ഷാപ്രവർത്തനങ്ങൾ, വൈദ്യചികിത്സ, വാക്സിനേഷൻ ഡ്രൈവുകൾ, നഗരത്തിലുടനീളമുള്ള ഭക്ഷണ വിതരണ പരിപാടികൾ എന്നിവ അവരുടെ ജോലിയുടെ ഭാഗമായിരിക്കുന്നു. 'തെരുവ് മൃഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങിയപ്പോൾ എല്ലാം മാറി. ഞാൻ അവയെ പഠിച്ചു, ഭക്ഷണം നൽകി, അവയുടെ മുറിവുകൾ ചികിത്സിച്ചു, കുടുംബമെന്ന നിലയിൽ അവയ്ക്കായി ദുഃഖിച്ചു.' തന്റെ വീട്, രക്ഷപ്പെടുത്തിയ നാല് നായ്ക്കളുടെ സങ്കേതമാക്കി രശ്മി മാറ്റി.
വെറ്ററിനറി പരിചരണം പഠിക്കുന്നതിനുള്ള യുവതിയുടെ സമർപ്പണമാണ് രശ്മിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. വെറ്ററിനറി സാഹിത്യത്തെക്കുറിച്ചുള്ള വിപുലമായി പഠനം, വ്യാപക രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം, മരുന്നുകളുടെ നടത്തിപ്പിൽ പ്രാവീണ്യം എന്നിവ നേടിയിട്ടുണ്ട്. സ്വയം നേടിയെടുത്ത ഈ അറിവുകൾ കാൻസർ ബാധിച്ച നായ്ക്കളെ ചികിത്സിക്കുന്നതുമുതൽ അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുന്നതുവരെ വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ രശ്മിയെ പ്രാപ്തയാക്കി.
വ്യക്തിഗത രക്ഷാപ്രവർത്തനങ്ങൾക്കപ്പുറം യുവതിയുടെ സംരംഭങ്ങൾ വികസിച്ചു. അടുത്തിടെ രൂപീകരിച്ച 'സ്ട്രേ സോൾസ് ഓഫ് റൂർക്കല' എന്ന സംഘടനയിലൂടെ രശ്മി നിരവധി കമ്മ്യൂണിറ്റി പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിന് മൃഗങ്ങളിലേക്ക് എത്തുന്ന ഭക്ഷണ വിതരണം, റോഡപകടങ്ങൾ തടയുന്നതിനുള്ള റിഫ്ലക്ടീവ് കോളർ ഡ്രൈവുകൾ, റാബിസ് പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിനുകൾ, ക്രിസ്മസ്-ജന്മദിന ആഘോഷം ഉൾപ്പെടെയുള്ള പ്രത്യേക അവധിക്കാല ഭക്ഷണ വിതരണ പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രശ്മിയുടെ മാതൃകപരമായ പ്രവർത്തനങ്ങൾ മറ്റുള്ളവരെ ഈ ലക്ഷ്യത്തിൽ പങ്കുചേരാൻ പ്രേരിപ്പിച്ചു. 'എന്റെ കുടുംബത്തിന്റെ അനുഗ്രഹവും സുഹൃത്തുക്കളുടെ പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. എന്റെ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ സഹോദരിയും നിർണായക പങ്കുവഹിച്ചിട്ടുണ്ട് '- രശ്മി പറഞ്ഞു.
വളർത്തിയ മൃഗങ്ങളെ നഷ്ടപ്പെടുന്നതുൾപ്പെടെ നിരവധി വെല്ലുവിളികളും ഹൃദയാഘാതങ്ങളും നേരിട്ടിട്ടും രശ്മി തന്റെ ദൗത്യത്തിൽ പ്രതിജ്ഞാബദ്ധയായി ഇന്നും തുടരുന്നു. രശ്മി തന്റെ പ്രവർത്തനം തുടരുമ്പോൾ, തന്റെ ലക്ഷ്യത്തിൽ പങ്കുചേരാൻ അവർ മറ്റുള്ളവരെകൂടെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
വളർത്ത് പൂച്ചകൾക്ക് പാല് കൊടുക്കാറുണ്ടോ? എങ്കിൽ സൂക്ഷിക്കണേ