തലച്ചോറില്ലാതെ ജീവിക്കുന്ന 5 മൃഗങ്ങൾ ഇവയാണ് 

Published : May 03, 2025, 02:54 PM IST
തലച്ചോറില്ലാതെ ജീവിക്കുന്ന 5 മൃഗങ്ങൾ ഇവയാണ് 

Synopsis

തലച്ചോറില്ലാതെയും നിലനിൽക്കാൻ സാധിക്കുമെന്നാണ് പ്രകൃതി പറയുന്നത്. ചില ജീവജാലങ്ങൾ തലച്ചോറില്ലാതെ തന്നെ ഇരയെ വേട്ടയാടുകയും, ചലിക്കുകയും, ജീവിക്കുകയും ചെയ്യുന്നു.

തലച്ചോർ പ്രവർത്തിച്ചാൽ മാത്രമേ നിലനിൽപ്പുണ്ടാകൂ എന്ന് നിങ്ങൾ കരുതിയേക്കാം. എന്നാൽ തലച്ചോറില്ലാതെയും നിലനിൽക്കാൻ സാധിക്കുമെന്നാണ് പ്രകൃതി പറയുന്നത്. ചില ജീവജാലങ്ങൾ തലച്ചോറില്ലാതെ തന്നെ ഇരയെ വേട്ടയാടുകയും, ചലിക്കുകയും, ജീവിക്കുകയും ചെയ്യുന്നു. തലച്ചോറില്ലാത്ത 5 അത്ഭുത ജീവികളെ പരിചയപ്പെടാം.  

ജെല്ലിഫിഷ് 

ഹൃദയം, എല്ലുകൾ, തലച്ചോർ എന്നിവ ഇല്ലാതെ നാഡിയിലൂടെ മാത്രം കാര്യങ്ങളെ അറിയുന്ന മത്സ്യമാണ് ജെല്ലിഫിഷ്. 500 ദശലക്ഷം വർഷത്തോളമായി അതിജീവിച്ച് പോരുന്ന മത്സ്യമാണിത്. ഇപ്പോഴും അവ നീന്തുകയും ഇരയെ വേട്ടയാടുകയും ഇരുട്ടത്ത് തിളങ്ങുകയും ചെയ്യുന്നു. 

സ്റ്റാർഫിഷ് 

തലച്ചോറില്ലാത്ത മറ്റൊരു മത്സ്യമാണ് സ്റ്റാർ ഫിഷുകൾ. എന്നാൽ അവയുടെ ഓരോ കൈയ്യിലും നാഡികളും കോശങ്ങളും ഉണ്ട്. അതിനാൽ തന്നെ സ്റ്റാർ ഫിഷുകൾക്ക് ചലിക്കാനും ഭക്ഷണം കണ്ടെത്താനുമൊക്കെ സാധിക്കും. 

സ്പോഞ്ച് 

ഏറ്റവും ലളിതമായി കടലിൽ ജീവിക്കുന്നവരാണ് സ്പോഞ്ചുകൾ. തലച്ചോർ, അവയവങ്ങൾ, നാഡികൾ എന്നിവയൊന്നും ഇല്ലാതെ തന്നെ വെള്ളത്തിൽ കിടന്ന് ഭക്ഷണം കഴിക്കുകയും സ്വയം അവരെ തന്നെ വൃത്തിയാക്കുകയും ചെയ്യുന്നു. 600 ദശലക്ഷം വർഷത്തിലേറെയായി ഇവ ജീവിക്കുന്നു. 

സീ കുക്കുമ്പേഴ്സ്

ഞെരുക്കമുള്ള ട്യൂബുകളെ പോലെയാണ് സീ കുക്കുമ്പേഴ്സ് കാണപ്പെടുന്നത്. അവയ്ക്ക് തലച്ചോറോ, നാഡി സംവിധാനങ്ങളോ ഇല്ല. എന്നിട്ടും അവ സമുദ്രത്തിന്റെ അടിത്തട്ടിലൂടെ ഇഴഞ്ഞു നീങ്ങുകയും, അവശിഷ്ടങ്ങൾ വൃത്തിയാക്കുകയും, വേട്ടക്കാരെ നിയന്ത്രിക്കുകയും ചെയ്യുന്നു. 

പവിഴം

വർണാഭമായ ചെടികളെ പോലെയാണ് പവിഴങ്ങൾ കാണപ്പെടുന്നത്. എന്നാൽ ശരിക്കും അവ മൃഗങ്ങളാണ്. തലച്ചോറില്ലാത്ത ഈ മൃഗങ്ങൾ ടെന്റക്കിളുകളിലൂടെ ഭക്ഷണം കഴിക്കുകയും മുഴുവൻ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്ന കൂറ്റൻ പവിഴപുറ്റുകളായി മാറുകയും ചെയ്യുന്നു. 

വീട്ടിൽ ലാബ്രഡോർ റിട്രീവർ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്