വളർത്ത് നായക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ ശ്രദ്ധിക്കണേ 

Published : Apr 23, 2025, 12:10 PM ISTUpdated : Apr 23, 2025, 12:15 PM IST
വളർത്ത് നായക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ ശ്രദ്ധിക്കണേ 

Synopsis

വേനൽക്കാലം എത്തിയതോടെ മൃഗങ്ങളും ചൂടുകൊണ്ട് അസ്വസ്ഥരാണ്. ഇവയ്ക്ക് സംസാരിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവരുടെ ആവശ്യങ്ങൾ പറയാൻ സാധിക്കില്ല

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും വെള്ളം അത്യാവശ്യമാണ്. എപ്പോഴും ഊർജ്ജസ്വലരായി ഇരിക്കണമെങ്കിൽ നല്ല ആരോഗ്യവും അവർക്ക് ഉണ്ടായിരിക്കണം. വേനൽക്കാലം എത്തിയതോടെ മൃഗങ്ങളും ചൂടുകൊണ്ട് അസ്വസ്ഥരാണ്. ഇവയ്ക്ക് സംസാരിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവരുടെ ആവശ്യങ്ങൾ പറയാൻ സാധിക്കില്ല. അതുപോലെ തന്നെ ദാഹിക്കുമ്പോഴും മൃഗങ്ങൾക്ക് പറയാൻ കഴിയില്ല. നിങ്ങളുടെ നായ്ക്കളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിസ്സാരമായി കാണരുത്. 

വരണ്ട മൂക്കും മോണയും 

ആരോഗ്യമുള്ള നായയുടെ മൂക്ക് എപ്പോഴും നനവുള്ളതും പിങ്ക് നിറത്തിലുമായിരിക്കും കാണപ്പെടുന്നത്. എന്നാൽ നിങ്ങളുടെ നായയുടെ മൂക്ക് വരണ്ടത് പോലെ കാണപ്പെട്ടാൽ അത് നിർജ്ജിലീകരണത്തിന്റെ ലക്ഷണമാവാം. 

അലസതയും ഊർജ്ജം കുറവും 

നായകൾ എപ്പോഴും ഊർജ്ജസ്വലരായി നടക്കുന്നവയാണ്. എപ്പോഴും സജീവമാകുന്ന നായകൾ പെട്ടെന്ന് ക്ഷീണിതരാകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. നിർജ്ജിലീകരണം അവയുടെ ഊർജ്ജത്തെ തടസ്സപ്പെടുത്തുന്നുണ്ടാവാം. 

വിശപ്പില്ലായ്മ 

പതിവിൽ നിന്നും വ്യത്യസ്തമായി ഭക്ഷണം കഴിക്കാതിരിക്കുകയോ താൽപര്യക്കുറവ് കാണിക്കുകയോ ചെയ്യുകയാണെങ്കിൽ ഉടനെ കുടിക്കാൻ വെള്ളം കൊടുക്കണം. ശരിയായ ദഹനത്തിന് നായാകൾക്ക് വെള്ളം അത്യാവശ്യമാണ്. 

കുഴിഞ്ഞ കണ്ണുകളും വരണ്ട ചർമ്മവും 

നായകളുടെ ചർമ്മം വരണ്ട രീതിയിൽ കാണപ്പെടുകയോ കണ്ണുകൾ കുഴിഞ്ഞതാവുകയോ ചെയ്താൽ അത് നിർജ്ജിലീകരണത്തിന്റെ സൂചനയാവാം. 

ശ്വാസം മുട്ടൽ 

ശ്വാസം മുട്ടൽ നായകളിൽ സാധാരണമാണെങ്കിലും അമിതമായി ഉണ്ടായാൽ അതിനെ നിസ്സാരമായി കാണരുത്. ഇതൊരുപക്ഷെ  ശരിയായ രീതിയിൽ അവയ്ക്ക് വായു ലഭിക്കാത്തതുകൊണ്ടാവാം.  

നായകൾ വെള്ളം കുടിക്കാത്ത സാഹചര്യങ്ങൾ ഇതാണ് 

1. വൃത്തിയില്ലാത്ത പാത്രങ്ങളിൽ വെള്ളം കൊടുക്കുമ്പോൾ

2.കാലാവസ്ഥയിലുള്ള മാറ്റങ്ങൾ 

3. വൃക്കകൾക്ക് എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ

4. വിഷമം ഉണ്ടാകുമ്പോൾ 

5. വെറ്റ് ഫുഡ് കഴിച്ചതിന് ശേഷം 

ദിവസവും 5 ഗ്ലാസ് വെള്ളമാണ് നായകൾ കുടിക്കേണ്ടത്. കൂടുതൽ സജീവമായി നടക്കുന്ന നായകൾക്ക് അതിനനുസരിച്ച് വെള്ളവും ഭക്ഷണവും കൂടുതൽ നൽകേണ്ടതുമുണ്ട്. പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ നായകൾക്ക് കൂടുതൽ വെള്ളം ആവശ്യമായി വരുന്നു. 

വളർത്ത് പൂച്ചയ്ക്ക് വാക്‌സിൻ എടുത്തില്ലേ? എങ്കിൽ സൂക്ഷിക്കണം

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്