
മൃഗങ്ങളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും നമുക്ക് കൂടുതൽ സന്തോഷം തരുന്ന കാര്യങ്ങളാണ്. സന്തോഷവും സങ്കടവും നിറഞ്ഞ ജീവിത തിരക്കിനിടയിലും സ്വന്തം ഓമന മൃഗങ്ങളെ കണ്ടാൽ അവയെ ഒമാനിക്കാതെ പോകാൻ ആവില്ലലോ. ചിലർക്ക് നായ്ക്കളെ വളർത്താനായിരിക്കും ഇഷ്ടം. മറ്റുചിലർക്ക് പൂച്ചകളെയും. ഇനിയുമുണ്ട് വ്യത്യസ്തമായ പലതരം മൃഗങ്ങൾ. വളർത്തുനായ നിങ്ങളെ നോക്കി ഇങ്ങനെ ചെയ്യുന്നുണ്ടോ? എങ്കിൽ നായ സന്തുഷ്ടനാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.
വാലാട്ടുക
നിങ്ങളെ കാണുമ്പോൾ നായ വാലാട്ടുന്നുണ്ടെങ്കിൽ അതിനർത്ഥം നായ സന്തുഷ്ടനാണെന്നാണ്. ഒട്ടുമിക്ക നായ്ക്കളും തന്റെ ഉടമസ്ഥരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് ഇത്തരത്തിലായിരിക്കും.
പിന്തുടരുക
നിങ്ങൾ പോകുന്നിടത്തെല്ലാം വളർത്തുനായ പിന്തുടരുന്നുണ്ടെങ്കിൽ അവയ്ക്ക് നിങ്ങൾ അത്രത്തോളം പ്രിയമുള്ള ആളായതുകൊണ്ടാണ്. ചിലർക്ക് ഇത് ബുദ്ധിമുട്ടായും തോന്നാറുണ്ട്.
കണ്ണുകൾ
വളർത്തുനായ തുടർച്ചയായി നിങ്ങളുമായി കണ്ണുകൾ തമ്മിൽ സമ്പർക്കം പുലർത്തുന്നുണ്ടെങ്കിൽ അവ സന്തോഷത്തിലാണെന്ന് മനസിലാക്കാം. കണ്ണുകളിലൂടെ അവ സ്നേഹം പ്രകടിപ്പിക്കുന്നു.
തൊട്ടുരുമ്മി ഇരിക്കുക
എപ്പോഴും നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുകയും തൊട്ടുരുമ്മി ഇരിക്കുകയും ചെയ്താൽ അതിനർത്ഥം അവയ്ക്ക് നിങ്ങളോടുള്ള സ്നേഹം കൂടുതലാണെന്നാണ്. ഇത്തരത്തിൽ നിങ്ങളോട് ചേർന്നിരിക്കുമ്പോൾ നായ്ക്കൾക്ക് കൂടുതൽ സന്തോഷം ലഭിക്കുന്നു.
കളി സമയങ്ങൾ
അവയുടെ കളിപ്പാട്ടങ്ങൾ നിങ്ങൾക്ക് നൽകുകയും നിങ്ങളോടൊപ്പം കളിക്കാൻ താല്പര്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ നായ്ക്കൾ സന്തുഷ്ടരാണെന്ന് മനസിലാക്കാം.
കാത്തുനിൽക്കുക
നിങ്ങൾ ജോലി കഴിഞ്ഞ് മടങ്ങി വരുന്നതും കാത്ത് വാതിലിനടുത്ത് നിൽക്കുന്നതും നിങ്ങളോടുള്ള നായയുടെ അമിതമായ സ്നേഹത്തെ ചൂണ്ടിക്കാട്ടുന്നു. കാണുമ്പോൾ ഓടി നിങ്ങളുടെ അരികിലെത്തുന്നതും ഇതുകൊണ്ടാണ്.
ഉറങ്ങുമ്പോൾ
നിങ്ങളോടൊപ്പം ഉറങ്ങാൻ നായ്ക്കൾ താല്പര്യം കാണിക്കുന്നതും അവയ്ക്ക് നിങ്ങളോടുള്ള അടുപ്പത്തെ വ്യക്തമാക്കുന്നു. നിങ്ങളുടെ അരികിൽ കിടക്കുമ്പോൾ സ്നേഹം ലഭിക്കുന്നതായും സംരക്ഷണം ലഭിക്കുന്നതായും അവയ്ക്ക് തോന്നുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.