
വളർത്ത് മൃഗങ്ങൾ ഇല്ലാത്ത വീടുകൾ ഇന്ന് കുറവാണ്. മൃഗങ്ങളെ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. പ്രത്യേകിച്ചും ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് മൃഗങ്ങൾ വലിയൊരു ആശ്വാസം തന്നെയാണ്. വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ സന്തോഷം വർധിക്കുമെന്നും സമ്മർദ്ദം കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. അതിനാൽ തന്നെ മൃഗങ്ങളെ വളർത്തുന്നത് മനുഷ്യരുടെ നല്ല മനസികാരോഗ്യത്തിന് ഗുണകരമാണ്.
2. മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മോചനം ലഭിക്കാനും മൃഗങ്ങളെ വളർത്തുന്നതിലൂടെ സാധിക്കുന്നു. ഭക്ഷണം നൽകുമ്പോൾ മൃഗങ്ങളിൽ നിന്നും തിരിച്ച് ലഭിക്കുന്ന സ്നേഹവും അവരുടെ സന്തോഷവും മനുഷ്യർക്ക് സന്തോഷമുണ്ടാക്കുന്നു.
3. ചിലർ വളർത്ത് മൃഗങ്ങളെയും കൊണ്ട് നടക്കാൻ പോകാറുണ്ട്. പ്രത്യേകിച്ചും പ്രായമേറിയവരാണ് ഇത്തരത്തിൽ വളർത്ത് മൃഗങ്ങളുമായി അതിരാവിലെയും വൈകുന്നേരങ്ങളിലും നടത്തത്തിന് ഇറങ്ങുന്നത്. ഇത് മൃഗങ്ങൾക്കും മനുഷ്യർക്കും ഒരേ രീതിയിൽ വ്യായാമം ലഭിക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
4. എഡിഎച്ച്ഡി, ഓട്ടിസം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് വളർത്ത് മൃഗങ്ങളുമായുള്ള സഹവാസം ഗുണകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.