
വീട്ടിൽ മൃഗങ്ങളെ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്കപേരും. അവരെ പരിപാലിക്കുന്നതും ഭക്ഷണം നൽകുന്നതും തുടങ്ങി സ്വന്തം കുഞ്ഞിനെപ്പോലെയാണ് നമ്മൾ മൃഗങ്ങളെയും വളർത്താറുള്ളത്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും വിഷാദം ഉണ്ടാകാറുണ്ട്. അവർ വിഷമത്തിലാണെന്ന് പറഞ്ഞറിയിക്കാൻ മൃഗങ്ങൾക്ക് സാധിക്കില്ല. എന്നാൽ മൃഗങ്ങൾ അവയുടെ സ്വഭാവത്തിൽ അത് പ്രകടിപ്പിക്കും. ഈ ലക്ഷണങ്ങൾ വളർത്ത് മൃഗത്തിനുണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം.
വിശപ്പില്ലായ്മ
ഭക്ഷണത്തിന് വേണ്ടിയാ മൃഗങ്ങൾ ജീവിക്കുന്നത് തന്നെ. അത് നിങ്ങൾ കൊടുക്കുന്ന എന്തുമാകാം. ഭക്ഷണം മൃഗങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. തുടരെ നന്നായി ഭക്ഷണം കഴിച്ചിരുന്ന നിങ്ങളുടെ ഓമന മൃഗം പെട്ടെന്നു ഭക്ഷണം ഒഴിവാക്കുകയോ ഇഷ്ടപെട്ട ഭക്ഷണത്തിനോട് നീരസം പ്രകടിപ്പിക്കുകയോ ചെയ്താൽ അതിന് കാരണം വിഷാദമാകാം.
ദീർഘ നേരമുള്ള ഉറക്കം
എപ്പോഴും സജീവമായി നടന്നിരുന്ന നായ, ദീർഘ നേരം ഉറങ്ങുന്നുണ്ടെങ്കിലും വിഷാദമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. അതേസമയം മൃഗങ്ങൾ ഉറങ്ങി വിശ്രമിക്കാറുണ്ട്. എന്നാൽ വിശ്രമിക്കുന്നതും വിഷാദം ഉള്ളപ്പോഴുള്ള ഊർജ്ജകുറവും രണ്ടാണ്.
സ്വഭാവത്തിലുള്ള മാറ്റം
നിങ്ങൾ എവിടെപ്പോയാലും നിങ്ങളോടൊപ്പം വരുകയാണെങ്കിലോ അല്ലെങ്കിൽ തനിച്ചിരിക്കാൻ അവ കൂട്ടാക്കുന്നില്ലെങ്കിലോ അവർ വിഷമത്തിലാണെന്ന് മനസ്സിലാക്കാം. കൂടാതെ കട്ടിലിനടിയിൽ ഇരിക്കുക, ആരോടും അധികം കൂട്ടുകൂടാതിരിക്കുക തുടങ്ങിയ കാര്യങ്ങളും വിഷാദത്തിന്റെ ലക്ഷണങ്ങളാണ്.
ആക്രമിക്കുക
വളരെ സ്നേഹത്തോടെ പെരുമാറുന്ന മൃഗങ്ങൾ പെട്ടെന്ന് ദേഷ്യം പ്രകടിപ്പിക്കുകയോ ആക്രമിക്കുകയോ ചെയ്താൽ അതിനെ നിസ്സാരമായി കാണരുത്. അത് ഒരുപക്ഷേ വിഷമം മൂലം ഉണ്ടാകുന്ന മാറ്റങ്ങളാവാം.
സജീവമല്ലാതാവുക
എപ്പോഴും ഓടിനടന്ന് കളിച്ചിരുന്ന മൃഗം പെട്ടെന്ന് ശാന്തമായി ഒതുങ്ങി കൂടിയാൽ അതിനർത്ഥം അവ വിഷാദത്തിലാണ് എന്നാണ്. നടക്കാൻ താല്പര്യം കാണിക്കാതിരിക്കുക, കളിക്കാൻ കൂട്ടാകാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളും വിഷാദത്തിന്റേതാണ്.
വളർത്ത് നായയുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇതാ 5 പ്രകൃതിദത്ത മാർഗ്ഗങ്ങൾ