അവരുടെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതും പ്രധാനമായ കാര്യമാണ്. എങ്കിൽ മാത്രമേ രോഗങ്ങളൊന്നും വരാതെ സുരക്ഷിതരായി അവർ ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ
നിങ്ങളുടെ വളർത്ത് മൃഗങ്ങൾ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ വാക്സിനുകളും നിരന്തരമായി ഡോക്ടറെ സമീപിച്ചതുകൊണ്ട് മാത്രം കാര്യമില്ല. അവരുടെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടതും പ്രധാനമായ കാര്യമാണ്. എങ്കിൽ മാത്രമേ രോഗങ്ങളൊന്നും വരാതെ സുരക്ഷിതരായി അവർ ആരോഗ്യത്തോടെ ഇരിക്കുകയുള്ളൂ. നിങ്ങളുടെ ഓമന മൃഗത്തിനെ ഇടയ്ക്കിടെ ഡോക്ടറെ കാണിച്ച് ഇനി പണം മുടക്കേണ്ടതില്ല. അവയുടെ നല്ല ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ചെയ്യൂ.
മഞ്ഞൾ
മഞ്ഞൾ മനുഷ്യരുടെ ആരോഗ്യത്തിന് മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യത്തിനും നല്ലതാണ്. നായകളിലെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ മഞ്ഞൾ സഹായിക്കുന്നു. ഇതിൽ കുർക്കുമിൻ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വീക്കത്തെ ചെറുക്കുകയും, സന്ധികൾ, കരൾ എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആഴ്ചയിൽ ഒരു തവണ നായക്ക് നൽകുന്ന ഭക്ഷണത്തിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാവുന്നതാണ്.
സാൽമൺ ഓയിൽ
നിങ്ങളുടെ നായയ്ക്ക് വരണ്ട ചർമ്മം, രോമം കൊഴിയുന്ന പ്രശ്‍നങ്ങൾ അല്ലെങ്കിൽ ഊർജ്ജകുറവ് ഉണ്ടെങ്കിൽ സാൽമൺ ഓയിൽ ചേർത്ത ഭക്ഷണങ്ങൾ കൊടുക്കാവുന്നതാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ (EPA & DHA) കൊണ്ട് സമ്പുഷ്ടമായ ഇത് രോഗപ്രതിരോധ ആരോഗ്യം, തലച്ചോറിന്റെ പ്രവർത്തനം, നല്ല രോമങ്ങൾ എന്നിവയ്ക്ക് ഗുണം ചെയ്യുന്നു. സാൽമൺ ഓയിൽ ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നതാണ് ഉചിതം.
മത്തങ്ങ
ആരോഗ്യമുള്ള കുടൽ ഉണ്ടെങ്കിൽ നായയും അതോടൊപ്പം ആരോഗ്യമുള്ളതാണെന്ന് പറയാൻ സാധിക്കും. നാരുകൾ, വിറ്റാമിൻ എ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് ദഹനാരോഗ്യത്തെ വർധിപ്പിക്കുന്നു. കൂടാതെ നായയുടെ രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു. മത്തങ്ങ നായയുടെ ഭക്ഷണത്തിൽ ചേർത്ത് കൊടുത്താൽ മാത്രം മതി.
വെളിച്ചെണ്ണ
വെളിച്ചെണ്ണയിൽ നിരവധി ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. നിങ്ങളുടെ നായയുടെ രോഗപ്രതിരോധ സംവിധാനത്തിന് അവിശ്വസനീയമാംവിധം ഇത് ഗുണം ചെയ്യുന്നു. വെളിച്ചെണ്ണ ഒരേ സമയം ആൻറി ബാക്ടീരിയലും ആന്റിഫംഗലും ആൻറിവൈറലുമാണ്. കൂടാതെ ഇത് നായയുടെ മെറ്റബോളിസം, ഊർജ്ജ നില, ചർമ്മ ആരോഗ്യം എന്നിവയും മെച്ചപ്പെടുത്തുന്നു. ദിവസവും വെളിച്ചെണ്ണ ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നതായിരിക്കും നല്ലത്.
മൃഗങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു; എങ്ങനെയെന്നല്ലേ? ഇങ്ങനെ തന്നെ
