'പൂച്ചകൾക്ക് പ്രമേഹം ഉണ്ടാകുമെന്ന് പലർക്കും അറിയില്ല'; അനുഭവം പങ്കുവെച്ച് യുവതി

Published : May 05, 2025, 01:29 PM IST
'പൂച്ചകൾക്ക് പ്രമേഹം ഉണ്ടാകുമെന്ന് പലർക്കും അറിയില്ല'; അനുഭവം പങ്കുവെച്ച് യുവതി

Synopsis

2023ലാണ് 44 കാരിയായ എമ്മ ഡാമെൻ എന്ന യുവതി തന്റെ വളർത്ത് മൃഗത്തിന് പ്രമേഹമുണ്ടെന്ന് അറിയുന്നത്. തുടർച്ചയായി പൂച്ച വെള്ളം കുടിക്കുകയും ഭാരം കുറയുകയും ചെയ്തു.

ലണ്ടൻ: മൃഗങ്ങളെ വളർത്തുമ്പോൾ മനുഷ്യനെ പോലെ തന്നെ പരിചരണം അവയ്ക്കും ആവശ്യമാണ്. നല്ല ആരോഗ്യം നിലനിർത്തണമെങ്കിൽ ഭക്ഷണത്തിലും കൃത്യമായ ക്രമീകരണം ഉണ്ടായിരിക്കണം. പലർക്കും അറിയാത്തൊരു കാര്യമാണ് പൂച്ചകളിലെ പ്രമേഹം. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പ്രമേഹം ഉണ്ടാകും. 2023ലാണ് 44 കാരിയായ എമ്മ ഡാമെൻ എന്ന യുവതി തന്റെ വളർത്ത് മൃഗത്തിന് പ്രമേഹമുണ്ടെന്ന് അറിയുന്നത്. തുടർച്ചയായി പൂച്ച വെള്ളം കുടിക്കുകയും ഭാരം കുറയുകയും ചെയ്തു. പിന്നിലെ കാലുകളിലെ പേശികളുടെ ആരോഗ്യം നഷ്ടപ്പെടാൻ തുടങ്ങി. കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കാണാൻ പോലും പേടിക്കുന്ന രൂപമായിരുന്നു തന്റെ വളർത്ത് പൂച്ചയ്‌ക്കെന്ന് ഇംഗ്ലണ്ടുകാരി എമ്മ പറയുന്നു. 

ഇതേ തുടർന്ന് മൃഗ ഡോകറ്ററെ കാണാൻ അവർ തീരുമാനിച്ചു. ഒടുവിൽ നടത്തിയ രക്ത പരിശോധനയിലാണ് തന്റെ വളർത്ത് പൂച്ചയ്ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നത്. ഇതിനു മുമ്പ് ഒരിക്കലും പൂച്ചകളിൽ പ്രമേഹം ഉണ്ടാകുമെന്ന് താൻ കേട്ടിട്ടില്ലെന്നും എമ്മ പറയുന്നു. 100ൽ ഒരു പൂച്ചയ്ക്ക് മാത്രമേ പ്രമേഹം വരാറുള്ളൂ. പ്രമേഹമുള്ള പൂച്ചകളെ നോക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മനുഷ്യരിലെ ടൈപ്പ് 2 പ്രമേഹമാണ് പൂച്ചകൾക്ക് വരുന്നത്. ശരീരം ഇൻസുലിനോട് പ്രതിരോധം കാണിക്കുകയോ അല്ലെങ്കിൽ അതിന്റെ ഉൽപാദനം ഇല്ലാതാവുകയോ ചെയ്യുന്നു. ശരീര ഭാരം കുറയൽ, എപ്പോഴും മൂത്രമൊഴിക്കുക, വെള്ള ദാഹം തുടങ്ങിയ ലക്ഷണങ്ങളെല്ലാം പ്രമേഹത്തിന്റേതാണ്. പ്രമേഹമുള്ള പൂച്ചകളുടെ ആരോഗ്യം നിലനിർത്തണമെങ്കിൽ ഇൻസുലിൻ കുത്തിവെയ്പ്പോ അല്ലെങ്കിൽ മരുന്നുകളോ നൽകേണ്ടതുണ്ട്. 

പ്രത്യേക ഭക്ഷണങ്ങൾക്കും രക്ത പരിശോധനകൾക്കുമായി ഒരു മാസം 8000 രൂപയിൽ കൂടുതലാകും. പൂച്ചയ്ക്കായുള്ള ഇൻഷുറൻസ് എടുക്കാത്തതുകൊണ്ട് തന്നെ ചികിത്സ ചെലവുകൾക്കായി ബുദ്ധിമുട്ടുന്നുണ്ടെന്ന് എമ്മ പറയുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം അത്രയേറെ വലുതാണെന്നും യുവതി പറയുന്നു. ദിവസത്തിൽ രണ്ടു തവണയാണ് കുത്തിവയ്പ്പ് എടുക്കേണ്ടത്. ഇത് എടുക്കാതിരുന്നാൽ തന്റെ പൂച്ച ക്ഷീണിതനാവുമെന്നും എമ്മ വിഷമത്തോടെ പറയുന്നു. പൂച്ചകളിൽ പ്രമേഹം ഉണ്ടാവാനുള്ള പ്രധാന കാരണം പൊണ്ണത്തടിയാണ്. അതേസമയം പൂച്ചകളിൽ പ്രമേഹം ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. ഇതിനു വേണ്ടി ബോധവത്കരണം നടത്തേണ്ടതും പ്രധാനമാണ്. 
വീട്ടിൽ ലാബ്രഡോർ റിട്രീവർ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്