
ആർട്ടിക് ആവാസവ്യവസ്ഥ സന്തുലിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ധ്രുവക്കരടികൾ. എന്നാൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം ധ്രുവക്കരടികൾ ഇപ്പോൾ വലിയ വംശനാശ ഭീഷണി നേരിടുകയാണ്. വ്യക്തി പരിപാലനത്തിലും വളരെയധികം പേരുകേട്ടവയാണ് ഇവർ. എപ്പോഴും വൃത്തിയായി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ധ്രുവക്കരടികൾ. എന്നാൽ ശരിക്കും ഇവയുടെ നിറം തൂവെള്ളയല്ല. കറുത്ത തൊലിയാണ് ധ്രുവക്കരടികൾക്കുള്ളത്. എന്നാൽ ഇവയുടെ രോമം വളരെ ട്രാൻസ്പരന്റാണ്. ഇത് സൂര്യപ്രകാശമേൽക്കുമ്പോൾ വെള്ള നിറംപോലെ ആകുന്നു എന്നതാണ് വസ്തുത. ഇവയുടെ മറ്റ് സവിശേഷതകളാണ് എന്തൊക്കെയാണെന്ന് അറിയാം.
കഠിനമായ തണുപ്പ് കാലാവസ്ഥയെ അതിജീവിക്കാൻ ആവശ്യമായ കൊഴുപ്പും ഊർജ്ജവും ലഭിക്കുന്നതിന് കൊഴുപ്പുള്ള സീലുകളെ വേട്ടയാടി ഭക്ഷിക്കുന്നു. അതേസമയം അവയുടെ വയറ്റിൽ വലിയ ഭക്ഷണ സംഭരണ ശേഷിയും ഉയർന്ന പ്രോട്ടീനും കൊഴുപ്പും ആഗിരണം ചെയ്യാനുള്ള കഴിവുമുണ്ട്.
ധ്രുവക്കരടികൾക്ക് നന്നായി നീന്താൻ അറിയാം. മണിക്കൂറിൽ ആറ് മൈൽ വരെ വേഗതയിൽ വെള്ളത്തിലൂടെ സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും.
വേട്ടയാടൽ രീതികൾ
ധ്രുവക്കരടികൾക്ക് രസകരമായ വേട്ടയാടൽ രീതികളുണ്ട്. സീലുകളുടെ ബ്രീത്തിങ് ഹോളിനരികിൽ നിശ്ചലമായി നിൽക്കുക എന്നതാണ് അവയുടെ പ്രധാന തന്ത്രം. ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ അവ പുറത്തേക്ക് വരുന്നതുവരെ കാത്തിരിക്കാറുണ്ട്. എന്നാൽ വഴുക്കലുള്ള ചർമ്മം ധ്രുവക്കരടികൾക്ക് അവയെ എളുപ്പത്തിൽ പിടികൂടാൻ പ്രയാസകരമാകുന്നു.