വളർത്തുമൃഗങ്ങളുള്ള വീട്ടിലെ ലിവിങ് റൂമിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ

Published : Jan 23, 2026, 01:23 PM IST
pets

Synopsis

വീട്ടിൽ മൃഗങ്ങളെ വളർത്തുന്നുണ്ടെങ്കിൽ ചില കാര്യങ്ങളിൽ നമ്മൾ പ്രത്യേകം ശ്രദ്ധ കൊടുക്കണം. വളർത്തുമൃഗങ്ങളുള്ള വീട്ടിലെ ലിവിങ് റൂമിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണെന്ന് അറിയാം.

ഒഴിവുനേരങ്ങൾ വിശ്രമിക്കാനുള്ള ഇടമാണ് വീട്ടിലെ ലിവിങ് റൂം. വീട് അലങ്കരിക്കുന്നതിന് നമ്മൾ ഇൻഡോർ ചെടികൾ വളർത്താറുണ്ട്. എന്നാൽ വീട്ടിൽ മൃഗങ്ങളെ വളർത്തുന്നുണ്ടെങ്കിൽ ചില കാര്യങ്ങളിൽ നമ്മൾ പ്രത്യേകം ശ്രദ്ധ കൊടുക്കണം. വളർത്തുമൃഗങ്ങളുള്ള വീട്ടിലെ ലിവിങ് റൂമിൽ സൂക്ഷിക്കാൻ പാടില്ലാത്ത വസ്തുക്കൾ എന്തൊക്കെയാണെന്ന് അറിയാം.

1.മൃഗങ്ങളുടെ രോമങ്ങൾ പറ്റിപ്പിടിക്കുന്ന വസ്ത്രങ്ങൾ

ചിലതരം തുണികളിൽ മൃഗങ്ങളുടെ രോമങ്ങൾ പറ്റിയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പിന്നീട് വൃത്തിയാക്കാനും ബുദ്ധിമുട്ടാകുന്നു. അതിനാൽ തന്നെ ലിവിങ് റൂമിലെ ഫർണിച്ചറിൽ അലങ്കാര തുണികൾ ഇടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാം.

2. എളുപ്പം കേടുവരുന്ന തുണികൾ

പെട്ടെന്ന് കേടുവരുന്ന തുണികൾ ഒരിക്കലും ലിവിങ് റൂമിൽ ഉപയോഗിക്കാൻ പാടില്ല. കാരണം വളർത്തുമൃഗങ്ങൾ വരാറുള്ള ഇടമാണിത്. ഇവ മാന്തുകയോ, വലിക്കുകയോ ചെയ്താൽ തുണി കേടുവരാൻ സാധ്യത കൂടുതലാണ്.

3. വിഷാംശമുള്ള ചെടികൾ

ഒട്ടുമിക്ക ഇൻഡോർ ചെടികളും മൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നവയാണ്. അതിനാൽ തന്നെ വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ വിഷാംശമുള്ള ചെടികൾ ലിവിങ് റൂമിൽ വളർത്തുന്നത് ഒഴിവാക്കണം.

4. ശക്തമായ ഗന്ധം

സുഗന്ധം പരത്തുന്ന മെഴുകുതിരി, എണ്ണ എന്നിവ ലിവിങ് റൂമിൽ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ഇത് വളർത്തുമൃഗത്തിന്റെ ശ്വസനാരോഗ്യം തകരാറിലാവാനും ചർമ്മത്തിന് കേടുപാടുകൾ ഉണ്ടാവാനും കാരണമാകുന്നു.

5. ചെറിയ കളിപ്പാട്ടങ്ങൾ

ചെറിയ കളിപ്പാട്ടങ്ങൾ, ബാറ്ററി തുടങ്ങിയ വസ്തുക്കൾ ഒരിക്കലും ലിവിങ് റൂമിൽ സൂക്ഷിക്കരുത്. ഇത് വളർത്തുമൃഗങ്ങൾ എടുക്കാനും അപകടങ്ങൾ ഉണ്ടാവാനും കാരണമാകുന്നു.

PREV
Read more Articles on
click me!

Recommended Stories

വളർത്തു മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത് തടയാൻ ഈ 5 അബദ്ധങ്ങൾ ഒഴിവാക്കൂ
വീട്ടിലെ വളർത്തുമൃഗങ്ങളുടെ ദുർഗന്ധം അകറ്റാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി