മഴക്കാലത്ത് വളർത്തുമൃഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം; ഈ സൂപ്പർ ഫുഡുകൾ നൽകൂ
ചൂടുകാലത്ത് നിന്ന് ആശ്വാസമേകി മഴയെത്തുമ്പോൾ വളർത്തുമൃഗങ്ങൾക്കും പ്രത്യേക പരിചരണം ആവശ്യമാണ്. മഴക്കാലത്ത് വളർത്തുമൃഗങ്ങൾക്ക് നൽകാൻ അനുയോജ്യമായ 5 ആരോഗ്യഗുണമുള്ള ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തൈര്
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്സ് തൈരിൽ അടങ്ങിയിട്ടുണ്ട്. പാൽ ഉൽപ്പന്നങ്ങൾ അലർജിയുണ്ടാക്കാത്ത വളർത്തുമൃഗങ്ങൾക്ക് മിതമായ അളവിൽ തൈര് നൽകാം.
ക്യാരറ്റ്, ബീൻസ്
വേവിച്ച ക്യാരറ്റിലും ബീൻസിലും വിറ്റാമിൻ എ, സി, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. കുറഞ്ഞ കലോറി മാത്രമുള്ള ഈ പച്ചക്കറികൾ വളർത്തുമൃഗങ്ങളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
വേവിച്ച ചോറ്
ദഹിക്കാൻ വളരെ എളുപ്പമുള്ള ഭക്ഷണമാണിത്. വയറിന് അസ്വസ്ഥതയുള്ളപ്പോൾ വേവിച്ച ചിക്കനൊപ്പം ചോറ് നൽകുന്നത് ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ കുറയ്ക്കും.
തൊലി നീക്കിയ വേവിച്ച ഇറച്ചി
പേശികളുടെ വളർച്ചയ്ക്കും പ്രതിരോധശേഷിക്കും ആവശ്യമായ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ ഇതിൽ അടങ്ങിയിരിക്കുന്നു. ദഹനപ്രശ്നങ്ങൾ അകറ്റാൻ ഇത് നല്ലതാണ്.
മത്തങ്ങ
ഫൈബറും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ മത്തങ്ങ ദഹനം സുഗമമാക്കുന്നു. മഴക്കാലത്ത് വളർത്തുമൃഗങ്ങളിൽ കണ്ടുവരാറുള്ള വയറിളക്കം, മലബന്ധം എന്നിവ തടയാൻ ഇത് സഹായിക്കും.

