വളർത്തുമൃഗങ്ങൾ എപ്പോഴും ഭയക്കുന്നത് ഇക്കാര്യങ്ങളെയാണ്; സൂക്ഷിക്കുമല്ലോ

Published : Oct 25, 2025, 12:41 PM IST
pet-dog

Synopsis

എത്രയൊക്കെ ശക്തരാണെന്ന് പറഞ്ഞാലും ചില സാഹചര്യങ്ങളിൽ നായ്ക്കളും പൂച്ചയുമെല്ലാം പേടിക്കും. അതിനാൽ തന്നെ ഇങ്ങനെയുള്ള സമയങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് നല്ല രീതിയിലുള്ള സംരക്ഷണം നൽകേണ്ടതുണ്ട്.

ഇടിയും മിന്നലുമൊക്കെ ഉണ്ടാകുമ്പോൾ വളർത്തു മൃഗങ്ങൾ ഭയക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എത്രയൊക്കെ ശക്തരാണെന്ന് പറഞ്ഞാലും ഇത്തരം സാഹചര്യങ്ങളിൽ നായ്ക്കളും പൂച്ചയുമെല്ലാം പേടിക്കും. അതിനാൽ തന്നെ ഇങ്ങനെയുള്ള സമയങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് നല്ല രീതിയിലുള്ള സംരക്ഷണം നൽകേണ്ടതുണ്ട്. വളർത്തുമൃഗങ്ങൾ എപ്പോഴും ഭയക്കുന്ന കാര്യങ്ങൾ ഇതാണ്.

ഇടിമിന്നൽ

വളർത്തുമൃഗങ്ങൾക്ക് ഭയങ്കരമായ ശബ്ദവും, ശക്തമായ മഴയും ഇടിയും മിന്നലുമെല്ലാം ഭയമുണ്ടാക്കുന്നതാണ്. മനുഷ്യരെക്കാളും കേൾവി ശക്തി കൂടുതലാണ് മൃഗങ്ങൾക്ക്. അതിനാൽ തന്നെ ചെറിയ ശബ്ദം പോലും മൃഗങ്ങളിൽ ഭയം ഉണ്ടാക്കുന്നു. നായ്ക്കൾ ഇത്തരം സാഹചര്യങ്ങളിൽ ഓടി ഒളിക്കുകയും പുറത്തിറങ്ങാതെയും വരുന്നു. ഇടിയും മിന്നലും ഉണ്ടാകുന്ന സമയങ്ങളിൽ വാതിലുകളും ജനാലകളും അടയ്ക്കുകയും വളർത്തുമൃഗങ്ങൾക്ക് ശാന്തമായ അന്തരീക്ഷം നൽകുകയും ചെയ്യണം.

പരിചയമില്ലാത്തവരെ കാണുമ്പോൾ

ചില മൃഗങ്ങൾ പരിചയമില്ലാത്തവരെ കണ്ടാലും നല്ല സൗഹൃദത്തോടെയാകും പെരുമാറുന്നത്. എന്നാൽ മറ്റുചില മൃഗങ്ങൾ പുതിയ ആളുകളെ നോക്കി കാണുന്നത് ഭയത്തോടെയാണ്. പരിചിതമല്ലാത്ത ശബ്ദങ്ങൾ, പെരുമാറ്റങ്ങൾ എല്ലാം അവയെ ഭീതിയിലാഴ്ത്തുന്നു. അതിനാൽ തന്നെ പരിചയമില്ലാത്തവരുമായി ഇടപഴകാൻ വളർത്തുമൃഗങ്ങളെ നിർബന്ധിക്കരുത്.

ഒറ്റയ്ക്കാവുന്നത്

ഒറ്റയ്ക്കാവുന്നത് വളർത്തുമൃഗങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു. പ്രത്യേകിച്ചും മൃഗങ്ങളെ എപ്പോഴും വീടിനുള്ളിലാണ് നമ്മൾ വളർത്താറുള്ളത്. പുറത്തിറക്കുന്ന സാഹചര്യങ്ങൾ വളരെ കുറവായിരിക്കും. അതിനാൽ തന്നെ അവയ്ക്കൊപ്പം കൂട്ടുകൂടുന്ന മൃഗങ്ങളെ വളർത്തുകയോ അല്ലെങ്കിൽ വളർത്തുമൃഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വളർത്തുമൃഗം ഉറങ്ങുന്നില്ലേ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
വീട്ടിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 6 മത്സ്യങ്ങൾ ഇതാണ്