നായ്ക്കളെ വളർത്തുമ്പോൾ ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്

Published : Jul 22, 2025, 06:01 PM IST
Dog

Synopsis

അവയ്ക്ക് നൽകുന്ന ഭക്ഷണങ്ങൾ, വ്യായാമം, വിശ്രമം തുടങ്ങി എല്ലാ കാര്യങ്ങളിലും നമ്മൾ ശ്രദ്ധ പുലർത്താറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു.

കാര്യങ്ങൾ എത്രയൊക്കെ ശ്രദ്ധയോടെ ചെയ്താലും മൃഗങ്ങളെ വളർത്തുമ്പോൾ പലതരം അബദ്ധങ്ങൾ നമ്മൾ വരുത്താറുണ്ട്. അവയ്ക്ക് നൽകുന്ന ഭക്ഷണങ്ങൾ, വ്യായാമം, വിശ്രമം തുടങ്ങി എല്ലാ കാര്യങ്ങളിലും നമ്മൾ ശ്രദ്ധ പുലർത്താറുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു. നായ്ക്കളെ വളർത്തുമ്പോൾ സ്ഥിരമായി ഉണ്ടാകുന്ന അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

  1. ഡോക്ടറെ സമീപിക്കാതിരിക്കുക

വളർത്ത് മൃഗത്തെ ഇടയ്ക്കിടെ ഡോക്ടറെ കാണിക്കേണ്ടത് പ്രധാനമാണ്. ഡോക്ടറെ കാണിക്കാൻ എന്തെങ്കിലും അസുഖങ്ങൾ വരുന്നതുവരെ കാത്തിരിക്കുന്ന പ്രവണത നല്ലതല്ല. അസാധാരണമായി എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അത് നിസാരമായി കാണുകയും ചെയ്യരുത്.

2. ലീഷ് ഉപയോഗിക്കുന്നതിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്

നായ്ക്കളെ നടത്താൻ കൊണ്ട് പോകുമ്പോൾ ലീഷ് ഉപയോഗിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ ഇത് നായ്ക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഉപയോഗിക്കരുത്. അവയ്ക്ക് സ്വാതന്ത്ര്യത്തോടെ നടക്കാനും വിശ്രമിക്കാനും സാധിക്കണം. അല്ലെങ്കിൽ മൃഗങ്ങൾ കൂടുതൽ സമ്മർദ്ദത്തിലാവാൻ സാധ്യതയുണ്ട്.

3. മാനസിക ആരോഗ്യത്തെക്കുറിച്ച് അവബോധമുണ്ടാകണം

മൃഗങ്ങളുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് മനസിലാക്കിയിരിക്കേണ്ടത് ഏറ്റവും അടിസ്ഥാനമായ കാര്യമാണ്. വ്യായാമം ചെയ്യിപ്പിച്ചതുകൊണ്ട് മാത്രം യാതൊരു കാര്യവുമില്ല. നല്ല മാനസിക ആരോഗ്യം ലഭിക്കണമെങ്കിൽ മൃഗങ്ങൾ ശാന്തരായിരിക്കണം. അതേസമയം അവയെ ഒറ്റയ്ക്കാക്കുന്ന പ്രവണത നല്ലതല്ല. ഇത് മൃഗങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

4. വിഷ ചെടികൾ വളർത്തുന്നത്

മൃഗങ്ങളെ പോലെ തന്നെയാണ് ചെടികളെയും വളർത്തുന്നത്. എന്നാൽ എല്ലാത്തരം ചെടികളും മൃഗങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല. ചിലത് അവയ്ക്ക് ദോഷമുണ്ടാക്കുന്നു. അത്തരം ചെടികൾ വീട്ടിൽ വളർത്തുന്നത് ഒഴിവാക്കാം.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ മീൻ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
ഈ ഭക്ഷണങ്ങൾ വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ല; കാരണം ഇതാണ്