
മനുഷ്യരെ പോലെത്തന്നെ നായ്ക്കളിലും പൂച്ചകളിലും അലർജി ഉണ്ടാകാറുണ്ട്. പൂമ്പൊടി, പൊടിപടലങ്ങൾ, പൂപ്പൽ, രാസവസ്തുക്കൾ ചില ഭക്ഷണങ്ങൾ എന്നിവയിൽ നിന്നുമാണ് മൃഗങ്ങൾക്ക് അലർജി ഉണ്ടാകുന്നത്. ഇത് പൂർണമായും പരിഹരിക്കാൻ സാധിക്കില്ലെങ്കിലും ഇങ്ങനെ ഉണ്ടാവുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. മൃഗങ്ങളെ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
1. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം കൂടുതലായി പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാവുന്നത്. മനുഷ്യർക്ക് ഉള്ളതുപോലെ തന്നെ മൃഗങ്ങൾക്കും അലർജി ഉണ്ടാവുന്നു. ചെള്ളുപോലുള്ള കീടങ്ങളും അത്തരത്തിൽ വരുന്നതാണ്.
2. വളർത്ത് മൃഗങ്ങൾക്ക് മറ്റ് മൃഗങ്ങളോട് അലർജി ഉണ്ടാവാം. പൂച്ചകൾക്ക് നായ്ക്കളോട്. നായ്ക്കൾക്ക് പൂച്ചയോടോ അല്ലെങ്കിൽ മറ്റ് ജീവികളോടോ അലർജി ഉണ്ടാവാം.
3. അലർജി ഉണ്ടാകുമ്പോൾ മനുഷ്യർ തുമ്മുന്നതും ചുമക്കുന്നതും പോലെയല്ല മൃഗങ്ങൾ. എപ്പോഴും ശരീരം നക്കുക, ഉരക്കുക, ഇടയ്ക്കിടെ തല കുടയുക തുടങ്ങിയ ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഇത് ചെവിക്ക് അണുബാധ ഉണ്ടാക്കാനും സാധ്യതയുണ്ട്.
4. ചിക്കൻ, ബീഫ്, ആട് അല്ലെങ്കിൽ മറ്റ് പോഷക സ്രോതസ്സുകളിൽ നിന്നും മൃഗങ്ങൾക്ക് അലർജി ഉണ്ടാവാം. ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിനുണ്ടാവുന്നത്.
5. അലർജി മൃഗങ്ങളിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും അപകടകാരികൾ അല്ല.
6. അലർജി ഉണ്ടെന്ന് ഉറപ്പായാൽ ഉടൻ ഡോക്ടറെ സമീപിക്കണം. ഇത് രോഗബാധയെ നേരത്തെ ചികിൽസിക്കാൻ സാധിക്കുന്നു.
7. അലർജിക് ആയി കഴിഞ്ഞാൽ ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും കുളിപ്പിക്കണം. വൃത്തിയില്ലെങ്കിൽ അലർജി കൂടാൻ സാധ്യതയുണ്ട്.