
മൃഗങ്ങളെ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും നമുക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളാണ്. എന്നാൽ വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ അവയ്ക്ക് നല്ല രീതിയിലുള്ള പരിചരണം നൽകേണ്ടതുണ്ട്. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മൃഗങ്ങൾക്ക് നൽകേണ്ടത് പരിചരണത്തിലും മാറ്റങ്ങൾ വരുത്തണം. വ്യായാമങ്ങൾ, പോഷക ഗുണമുള്ള ഭക്ഷണങ്ങൾ, സ്നേഹം തുടങ്ങിയ കാര്യങ്ങളെല്ലാം വളർത്തുമൃഗത്തിന് കൃത്യമായി കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നിങ്ങളുടെ വളർത്തുനായക്ക് ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കരുത്. ഇത് പട്ടുണ്ണിപ്പനിയുടേതാവാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
2. രോഗം പരത്തുന്ന ഈ ചെള്ള് നായ്ക്കളുടെ രോമങ്ങൾക്കിടയിൽ പതുങ്ങിയിരിപ്പുണ്ടാകും. ഇത് അവയുടെ ചോര കുടിക്കുകയും രോഗം പരത്തുകയും ചെയ്യുന്നു.
3. കഠിനമായ പനി, വിശപ്പില്ലായ്മ, ക്ഷീണം, ചുമ, ശ്വാസ തടസ്സങ്ങൾ, ഛർദി, ശരീര വേദന തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
4. വളർത്തുമൃഗങ്ങളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും ചെയ്യണം.
5. ചെള്ളിനെ നിയന്ത്രിക്കുന്നതിലൂടെ മാത്രമേ പട്ടുണ്ണിപ്പനി ഉണ്ടാവുന്നതിനെ തടയാൻ സാധിക്കുകയുള്ളൂ. വളർത്തുമൃഗത്തെ ഇടയ്ക്കിടെ ഡോക്ടറെ കാണിച്ച് പരിശോധനകൾ നടത്താനും മറക്കരുത്.