Latest Videos

കരള്‍ ക്യാന്‍സര്‍ തിരിച്ചറിയാം; ലക്ഷണങ്ങള്‍

By Web DeskFirst Published Dec 8, 2016, 3:42 PM IST
Highlights

പനി 
പനി അത്ര അസാധാരണമായി നാം കാണുന്ന ഒന്നല്ല. എന്നാല്‍ കടുത്ത പനിയും വിട്ടുമാറാത്ത ചുമയും പലപ്പോഴും നിങ്ങളെ അവശതയിലാക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. 104 ഡിഗ്രിയിലധികം പനി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഉടനടി പരിശോധന നടത്തണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നത്.

ഇടയ്ക്കിടക്ക് ഛര്‍ദ്ദി
ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദി ഇടയ്ക്കിടയ്ക്കുള്ള ഛര്‍ദ്ദിയാണ് മറ്റൊരു പ്രശ്‌നം. ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ഛര്‍ദ്ദി ഒന്നു ശ്രദ്ധിക്കുന്നത് തന്നെയാണ്.

ശ്വാസതടസം
ശ്വാസതടസ്സം ശ്വാസതടസ്സമാണ് മറ്റൊന്ന്. ഇത് പലപ്പോവും പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ടാവാം. എന്നാല്‍ ശ്വാസതടസ്സത്തോടൊപ്പം നെഞ്ചില്‍ വേദനയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

പെട്ടെന്ന് വയര്‍ നിറയുക
അല്‍പം ഭക്ഷണമേ കഴിച്ചുള്ളുവെങ്കിലും വയര്‍ നിറഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കേണ്ടതാണ്. കാരണം ഭക്ഷണം കഴിച്ച് കഴിയുന്നതിനു മുന്‍പ് തന്നെ വയര്‍ നിറയുന്നതും വേദന അനുഭവപ്പെടുന്നതും കരള്‍ ക്യാന്‍സര്‍ ലക്ഷണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

 

click me!