'ജന്‍ഡര്‍ റിവീല്‍' പാര്‍ട്ടിക്കായി പ്രാവിനോട് ക്രൂരത, പിങ്ക് നിറത്തില്‍ മരണത്തെ മുഖാമുഖം കണ്ട് മിണ്ടാപ്രാണി

By Web TeamFirst Published Feb 3, 2023, 1:41 PM IST
Highlights

വെള്ള നിറമുള്ള പ്രാവിനെ പിങ്ക് നിറമാക്കി മാറ്റാന്‍ ഏറെ പാടുപെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് പ്രാവിന്‍റെ പുറത്ത് വന്ന ചിത്രങ്ങള്‍.

ന്യൂയോര്‍ക്ക്: പിറക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ജന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയുടെ ഇരയായി മിണ്ടാപ്രാണി. കുട്ടിയുടെ ജെന്‍ഡര്‍ റിവീല്‍ ചെയ്യാനായി പിങ്ക് നിറമുള്ള ഡൈ പ്രയോഗിച്ച പ്രാവിനെയാണ് കഴിഞ്ഞ ദിവസം ഒരു എന്‍ജിഒ ന്യൂയോര്‍ക്കില്‍ രക്ഷപ്പെടുത്തിയത്. വെള്ള നിറമുള്ള പ്രാവിനെ പിങ്ക് നിറമാക്കി മാറ്റാന്‍ ഏറെ പാടുപെട്ടുവെന്ന് വ്യക്തമാക്കുന്നതാണ് പ്രാവിന്‍റെ പുറത്ത് വന്ന ചിത്രങ്ങള്‍. പുതിയ നിറം മൂലം ഇര പോലും തേടാനാവാതെ പട്ടിണിയിലായ അവസ്ഥയിലായിരുന്നു പ്രാവുണ്ടായിരുന്നത്. അരുമയാക്കി വളര്‍ത്തുന്ന ഇനം പ്രാവിനെയാണ് ആഘോഷത്തിനായി അജ്ഞാതര്‍ നിറമടിച്ചത്.

ന്യൂയോര്‍ സിറ്റി പാര്‍ക്കിന് സമീപത്ത് നിന്നാണ് എന്‍ജിഒ പ്രാവിനെ കണ്ടെത്തിയത്. കിംഗ് പീജിയണ്‍ വിഭാഗത്തിലുള്ളതായിരുന്നു മരണാസന്നനായ പ്രാവ്. പ്രാവിന്‍റെ യഥാര്‍ത്ഥ നിറം പിങ്ക് അല്ലെന്ന് എന്‍ജിഒ വിശദമാക്കുന്നു. നിറം പൂശാന്‍ സ്വീകരിച്ച മാര്‍ഗം ഭയപ്പെടുത്തിയതിനാലാവാം ഉടമയുടെ അടുത്തേക്ക് പ്രാവ് മടങ്ങി ചെല്ലാത്തതെന്നാണ് പക്ഷി നിരീക്ഷകര്‍ പറയുന്നത്. പുറത്ത് നിന്ന് തനിയെ ഇരതേടി പരിചയമില്ലാത്ത പ്രാവിന്‍റെ നിറം വേട്ടക്കാരെ ആകര്‍ഷിക്കുന്നതുമായതാണ് പ്രാവിനെ മരണാസന്നനാക്കിയതെന്നും വിദഗ്ധര്‍ പറയുന്നു.

ഏറെക്കാലമായി ഭക്ഷണം കഴിക്കാത്ത അവസ്ഥയിലായിരുന്നു പ്രാവുണ്ടായിരുന്നത്. എന്‍ജിഒയുടെ സംരക്ഷണയിലുള്ള പ്രാവിന് ഫ്ളമിംഗോയെന്നാണ് പേരിട്ടിരിക്കുന്നത്. വിവാഹമോ, കലാ പരിപാടികളിലോ മറ്റ് ആഘോഷ പരിപാടികളിലോ പ്രാവുകളെ പറത്തി വിട്ട് അവയെ ഉപദ്രവിക്കരുതെന്നാണ് എന്‍ജിഒ ആവശ്യപ്പെടുന്നത്. നേരത്തെ ദുബായിയില്‍ ദമ്പതികള്‍ നടത്തിയ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ കടുവയെ ഉപയോഗിച്ചത് വിവാദമായിരുന്നു. പാര്‍ട്ടിക്കിടെ കറുത്ത നിറത്തിലുള്ള ബലൂണ്‍ കടുവ ചാടി പൊട്ടിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയായിരുന്നു ഇത്. 

പാര്‍ട്ടി 'കൊഴുപ്പിക്കാന്‍' കടുവയും‍‍‍‍‍‍‍‍‍‍; ദമ്പതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം

click me!