കുഞ്ഞിന്റെ ജെന്‍ഡര്‍ അറിയിക്കുന്ന പാര്‍ട്ടിക്കിടെ കറുത്ത നിറത്തിലുള്ള ബലൂണ്‍ കടുവ ചാടി പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്.

ദുബൈ: പല സഥലങ്ങളിലും സാധാരണയായി നടത്തപ്പെടുന്ന ഒന്നാണ് ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടികള്‍(gender reveal party). ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍(gender) മറ്റുള്ളവരെ അറിയിക്കാന്‍ ദമ്പതികള്‍ നടത്തുന്ന പാര്‍ട്ടികള്‍ വലിയ ആഘോഷമാക്കാറുമുണ്ട്. എന്നാല്‍ അതിരുവിട്ട ഒരു ജെന്‍ഡര്‍ റിവീല്‍ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍(social media) ചര്‍ച്ചയാകുന്നത്.

ദുബൈയില്‍ ദമ്പതികള്‍ നടത്തിയ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടിയില്‍ കടുവയെ ഉപയോഗിച്ചതാണ് വിവാദമായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ ദമ്പതികള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ അറിയിക്കുന്ന പാര്‍ട്ടിക്കിടെ കറുത്ത നിറത്തിലുള്ള ബലൂണ്‍ കടുവ ചാടി പൊട്ടിക്കുന്നതാണ് വീഡിയോയിലുള്ളത്. കാര്‍ലോട്ട കാവല്ലരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇത് അഭിമാനിക്കാനുള്ള കാര്യമല്ലെന്നും വന്യമൃഗങ്ങളെ ഇത്തരം ആഘോഷങ്ങളില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് ദമ്പതികളെ വിമര്‍ശിച്ച് കൊണ്ട് പല സാമൂഹിക മാധ്യമ ഉപയോക്താക്കളും രംഗത്തെത്തിയിരിക്കുന്നത്.

View post on Instagram