
ക്രൊയേഷ്യയിലെ അറിയപ്പെടുന്ന സ്റ്റൈലിസ്റ്റാണ് നെവന്‍ സിഗാനോവിക്. നാല്‍പ്പത്തിയഞ്ചു വയസുകാരനായ ഇയാള്‍ ഇതിനോടകം പത്തിലേറെ ശസ്‌ത്രക്രിയകള്‍ക്ക് വിധേയനായി. മുഖത്തും ചുണ്ടിനുമൊക്കെ നിരന്തരം ശസ്‌ത്ക്രിയ നടത്തി രൂപമാറ്റം വരുത്തുകയെന്നതാണ് സിഗാനോവികിന്റെ പ്രധാന ഹോബി. തുടര്‍ച്ചയായ ശസ്‌ത്രക്രിയകള്‍, വഴി സിഗാനോവികിന്റെ ശരീരത്തില്‍ ദൂഷ്യമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടായി. അനസ്തേഷ്യയുടെ അമിതോപയോഗമാണ് സിഗാനോവികിന് വിനയായത്. ഇപ്പോള്‍ ഇയാളുടെ ലിംഗം തുടര്‍ച്ചയായി ഉദ്ദരിച്ചുനില്‍ക്കുന്ന പ്രിയാപിസം എന്ന അവസ്ഥയിലൂടെയാണ് സിഗാനോവിക് കടന്നുപോകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനായി ഇറാനിലെ ഒരു ആശുപത്രിയില്‍ റിനോപ്ലാസ്റ്റി എന്ന ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാകുകകയാണ് സിഗാനോവിക്. ഇയാളുടെ ജീവിതകഥ പറയുന്ന ഡോക്യൂമെന്ററി, റിനോപ്ലാസ്റ്റിക്ക് മുമ്പാണ് ചിത്രീകരിച്ചത്. എന്നാല്‍ റിനോപ്ലാസ്റ്റിയിലൂടെ ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്നും ഇനിയും ഒരു ശസ്‌ത്രക്രിയ കൂടി വേണ്ടിവരുമെന്ന് സിഗാനോവിക് പറയുന്നു. 24 മണിക്കൂറിനുള്ളില്‍ പ്രിയാപിസത്തിന് ചികില്‍സ തേടിയില്ലെങ്കില്‍ ലിംഗ ഉദ്ദാരണക്കുറവ് പോലെയള്ള ഗുരുതരമായ ലൈംഗികപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam