ബാര്‍ബി പാവകള്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കും!

By Web DeskFirst Published Oct 17, 2016, 10:13 AM IST
Highlights

ലോകമെങ്ങുമുള്ള കുട്ടികളുടെ പ്രിയപ്പെട്ട കളിപ്പാട്ടമാണു ബാര്‍ബി പാവകള്‍. ബാര്‍ബി പാവകളുമായി ബാല്യകാലം ചെലവിടുന്ന പെണ്‍കുട്ടികള്‍ക്കു മറ്റു തൊഴില്‍മേഖലകളില്‍ എത്തിച്ചേരണമെന്ന ലക്ഷ്യബോധം നഷ്ടപ്പെടുമെന്നു പഠനത്തില്‍ വ്യക്തമായത്. അമേരിക്കയിലെ ഓറിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച കണ്ടുപിടിത്തം നടത്തിയത്.

ബാര്‍ബി പാവകളുമായി ബാല്യം പങ്കുവയ്ക്കുന്ന പെണ്‍കുട്ടികള്‍ക്കു ലോകത്തെക്കുറിച്ച് മിഥ്യാധാരണയാകും ഉണ്ടാവുക. തന്റെ കഴിവുകളെക്കുറിച്ചും  അതിനെ എങ്ങനെ പരിപോഷിപ്പിക്കാം എന്നതിനെക്കുറിച്ചുമുള്ള ചിന്തയൊന്നുമുണ്ടാവില്ല. അവര്‍ അവരുടെ മാത്യകയായി ഈ പാവകളെയാകും സങ്കല്‍പിക്കുക.

ചുറ്റുപാടുമുള്ള ഒന്നിനോടും പ്രതികരിക്കാതെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യാന്‍ മാത്രം അറിയാവുന്ന പാവകളോടൊപ്പമുള്ള അവരുടെ സഹവാസം കുട്ടികളുടെ കാഴ്ചപ്പാടുകളെ പരിമിതപ്പെടുത്തുന്നുവെന്നു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

പഠനറിപ്പോര്‍ട്ട് ചൈല്‍ഡ് സൈക്കോളജി എന്ന മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്

click me!