നല്ല ക്ഷീണമുണ്ടെങ്കിലും നിങ്ങൾക്ക് നന്നായി ഉറങ്ങാൻ സാധിക്കണമെന്നില്ല. ഉറക്കം കെടുത്തുന്ന ശീലങ്ങൾ ഇതാണ്.
health Mar 06 2026
Author: Ameena Shirin Image Credits:Getty
Malayalam
ഫോൺ ഉപയോഗം
ഉറങ്ങുന്നതിന് മുമ്പ് ഫോൺ നോക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കാം. ഇത് നിങ്ങൾക്ക് നല്ല ഉറക്കം കിട്ടുന്നതിന് തടസമാകും.
Image credits: Getty
Malayalam
കോഫി കുടിക്കുന്നത്
ഉറങ്ങുന്നതിന് മുമ്പ് ചായ, കോഫി, എനർജി ഡ്രിങ്കുകൾ എന്നിവ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകും.
Image credits: Getty
Malayalam
കൃത്യമല്ലാത്ത ഉറക്കം
വ്യത്യസ്തമായ സമയങ്ങളിൽ ഉറക്കം എഴുന്നേൽക്കുകയും ഉണരുകയും ചെയ്യുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കുന്നു. എന്നും ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കാം.
Image credits: Getty
Malayalam
ഭക്ഷണം കഴിക്കുന്നത്
അമിതമായി ഭക്ഷണം കഴിക്കുന്നതും എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും രാത്രി ഉറക്കം വരാൻ തടസമാകും. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം.
Image credits: Getty
Malayalam
വെളിച്ചം
മുറിയിൽ അമിതമായ വെളിച്ചമോ ശബ്ദമോ ചൂടോ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുകയില്ല.
Image credits: Getty
Malayalam
സമ്മർദ്ദം
അമിതമായ സമ്മർദ്ദം ഉണ്ടാകുന്നതും നിങ്ങളുടെ ഉറക്കത്തെ നന്നായി ബാധിക്കാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
ഉച്ചനേരത്തെ ഉറക്കം
ഉച്ചനേരത്തും വൈകുന്നേരങ്ങളിലും ഉറങ്ങുന്നത് രാത്രി നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകും.