ഗര്‍ഭിണികള്‍ക്കായി പ്രധാനമന്ത്രിയുടെ പ്രത്യേക ചികില്‍സാ പദ്ധതി

By Web DeskFirst Published Jul 31, 2016, 9:22 AM IST
Highlights

ദില്ലി: ഗര്‍ഭിണികള്‍ക്കായി പ്രധാനമന്ത്രി പ്രത്യേക ചികിത്സപദ്ധതി പ്രഖ്യാപിച്ചു. ഗര്‍ഭിണികള്‍ക്കായി എല്ലാ മാസം ഒന്‍പതാം തീയതി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രങ്ങളില്‍ പ്രസാദത്തിന് പകരം വൃക്ഷതൈകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ നിര്‍ദ്ദേശിച്ചു. ഗര്‍ഭിണികള്‍ക്ക് ചികിത്സയും സംരക്ഷണവും ഏറ്റവും പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കായി പ്രത്യേകചികിത്സസഹായം നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നവജാതശിശുക്കളുടെ മരണം ഗണ്യമായി കുറയുന്നുണ്ടെങ്കിലും ഗര്‍ഭിണികളുടെ മരണം കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.

മഴക്കാലത്ത് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയണം. ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം തടയണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. പുത്തന്‍ സാങ്കേതികവിദ്യയിലൂടെയുള്ള തട്ടിപ്പ് വര്‍ദ്ധിച്ച് വരുന്നുവെന്നും ഇതില്‍ ജാഗരൂകരാകണം. ലക്ഷങ്ങള്‍ സമ്മാനമടിച്ചുവെന്ന ഇ മെയില്‍ സന്ദേശങ്ങള്‍ വിശ്വസിച്ച് പണം നഷ്ടപ്പെട്ടവരുടെ കഥ പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ആഗോളതാപനത്തിന്റ പശ്ചാത്തലത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി ക്ഷേത്രങ്ങളില്‍ പ്രസാദത്തിന് പകരം വൃക്ഷതൈകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. രക്ഷാബന്ധന്‍ ദിനത്തില്‍ സമ്മാനമായി സഹോദരിമാര്‍ക്ക് ഇന്‍ഷ്വറന്‍സ് പോളിസികള്‍ നല്‍കണം. സ്വതന്ത്ര്യദിനത്തില്‍ നടത്തുന്ന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും പ്രധാനനമന്ത്രി ആവശ്യപ്പെട്ടു.

click me!