
ഉള്ളിലെ വികാരങ്ങളെ അടക്കാനായി സ്വയം സ്നേഹം (ആത്മരതി) കണ്ടെത്തുന്നവരാണ് പോണ്‍ വിഡിയോകളില്‍ കൂടുതല്‍ താത്പര്യം കാട്ടുന്നതെന്ന് പഠന റിപ്പോര്‍ട്ട്. വ്യക്തികള്‍ക്ക് ആത്മരതിയില്‍ താത്പര്യം കൂടുംതോറും പോണ്‍ വീഡിയോകള്‍ കാണുന്ന സമയവും കൂടിക്കൊണ്ടിരിക്കും.
പോണ്‍ വീഡിയോകള്‍ കൂടുതലായി കാണുന്നവര്‍ക്ക് അവരുടെ വ്യക്തിജീവിതത്തിലും പ്രഫഷണല്‍ ജീവിതത്തിലും താത്പര്യവും ഉത്സാഹവും കുറഞ്ഞുവരും. ഇത്തരക്കാര്‍ കൂടുതലും തങ്ങളിലേക്ക് ഒതുങ്ങിപ്പോകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. പോണ്‍ വീഡിയോകള്‍ കാണുന്നതില്‍ വ്യക്തിപരമായ നിയന്ത്രണങ്ങള്‍ സാധ്യമല്ലാത്തവര്‍ സെക്സോളജിസ്റ്റുകളെയോ സൈക്കോളജിസ്റ്റുകളുടെയോ സഹായം തോടണമെന്നും സര്‍വേ അഭിപ്രായപ്പെടുന്നു. എന്‍.ഡി.ടി.വി. തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം പോണ്‍ വീഡിയോകളോടുളള അമിത വിധോയത്വം വ്യക്തികളുടെ ആരോഗ്യം തന്നെ തകര്‍ക്കും.
പോണ്‍ ചിത്രങ്ങളുടെ ജീവിതത്തിലെ അമിതമായ സ്വാധീനം സാമൂഹ്യ ബന്ധങ്ങള്‍ തകര്‍ക്കും. കുടുംബ ബന്ധങ്ങളുടെ വൈകാരിക ഇഴയടുപ്പത്തെ പോണുകള്‍ ദോഷമായി ബാധിക്കും. പലപ്പോഴും പോണുകള്‍ രഹസ്യമായി കാണാന്‍ ശ്രമിക്കുന്നത് പങ്കാളിയ്ക്ക് നിങ്ങളോട് സംശയങ്ങള്‍ ജനിപ്പിക്കുകയും ബന്ധം തളര്‍ത്തുകയും ചെയ്യും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam