ന്യൂസിലാന്‍റിലെ മന്ത്രി പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയത് സൈക്കിള്‍ ചവിട്ടി

By Web TeamFirst Published Aug 21, 2018, 3:49 PM IST
Highlights

ഗര്‍ഭിണിയായ യുവതികള്‍ സൈക്കിള്‍ ചവിട്ടുക എന്നത് നടക്കാത്ത കാര്യമാണ്. പൂര്‍ണ്ണ ഗര്‍ഭിണിയാണെങ്കില്‍ ചിന്തിക്കേ വേണ്ട. എന്നാല്‍ ന്യൂസിലാന്‍റിലെ മന്ത്രിയായ ജൂലി ആന്‍ സെന്‍റര്‍ പ്രസവത്തിനായി എത്തിയത് സൈക്കിളിലാണ്. ജൂലിയുടെ ആദ്യത്തെ പ്രസവത്തിനാണ് സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയത്.

വില്ലിംങ്ടണ്‍: ഗര്‍ഭിണിയായ യുവതികള്‍ സൈക്കിള്‍ ചവിട്ടുക എന്നത് നടക്കാത്ത കാര്യമാണ്. പൂര്‍ണ്ണ ഗര്‍ഭിണിയാണെങ്കില്‍ ചിന്തിക്കേ വേണ്ട. എന്നാല്‍ ന്യൂസിലാന്‍റിലെ മന്ത്രിയായ ജൂലി ആന്‍ സെന്‍റര്‍ പ്രസവത്തിനായി എത്തിയത് സൈക്കിളിലാണ്. ജൂലിയുടെ ആദ്യത്തെ പ്രസവത്തിനാണ് സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയത്.

കൂടെ ഉള്ളവര്‍ക്ക് കാറിലിരിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ് താനും ഭര്‍ത്താവും സൈക്കിള്‍ ചവിട്ടി ആശുപത്രിയില്‍ എത്തിയതെന്ന് ജൂലി പറഞ്ഞു. ഇവരുടെ വിട്ടില്‍ നിന്നും ഒരു കിലോമിറ്റര്‍ അകലെയുള്ള ആക്ലാന്‍ സിറ്റി ഹോസ്പിറ്റല്‍ വരെയാണ് സൈക്കിള്‍ ചവിട്ടിയത്.  സൈക്കിളിലെ യാത്ര തന്റെ മാനസികാവസ്ഥയെ പോസിറ്റിവാകാന്‍ സഹായിച്ചുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ ജൂലി പറയുന്നു. 42 ആഴ്ച്ച ഗര്‍ഭിണിയായ ജൂലിയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.  വനിതാക്ഷേമവും ഗതാഗത വകുപ്പുമാണ് ജൂലി കൈകാര്യം ചെയ്യുന്നത്.

ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആന്‍ഡേഴ്‌സണ്‍ തന്റെ കന്നി പ്രസവത്തിനു ശേഷം വിശ്രമം കഴിയും മുമ്പേ ജോലിയില്‍ പ്രവേശിപ്പിച്ച കാര്യം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഔദ്യോഗിക പദവിയില്‍ ഇരിക്കവേ പ്രസവിക്കുന്ന ലോകത്തിലെ രണ്ടാമത്തെ  പ്രധാനമന്ത്രിയാണ് ജസീന്ത. നേരത്തെ 1990ല്‍ ബേനസീര്‍ ഭൂട്ടോയാണ് ഔദ്യോഗിക പദവിയില്‍ വച്ചു കുഞ്ഞിനു ജന്മം നല്‍കിയ ആദ്യത്തെ വനിതാ നേതാവ്.


 

click me!