പ്രതിശ്രുതവരനെക്കുറിച്ച് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് അറിയേണ്ട ഒരേയൊരു കാര്യം!

Web Desk |  
Published : Jun 07, 2017, 09:48 PM ISTUpdated : Oct 05, 2018, 01:17 AM IST
പ്രതിശ്രുതവരനെക്കുറിച്ച് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് അറിയേണ്ട ഒരേയൊരു കാര്യം!

Synopsis

വിവാഹം ആലോചിക്കുമ്പോള്‍, തന്നെ കെട്ടാന്‍ പോകുന്ന ആളെക്കുറിച്ച് ഇന്ത്യയിലെ സ്‌ത്രീകള്‍ അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തായിരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മാട്രിമോണിയല്‍ വെബ്സൈറ്റായ ഷാദി ഡോട്ട് കോം. പ്രതിശ്രുതവരന് പാചകം ചെയ്യാന്‍ അറിയാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഏതൊരു പെണ്‍കുട്ടിക്കും അറിയേണ്ടത്. ഓണ്‍ലൈനായി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. ഏകദേശം 6800 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇതില്‍ 47 ശതമാനം സ്‌ത്രീകളും 53 ശതമാനം പുരുഷന്‍മാരുമാണ്. 25നും 34നും ഇടയില്‍ പ്രായമുള്ളപ്പോഴാണ് ഇന്ത്യയില്‍ ഏറെ പുരുഷന്‍മാരും വിവാഹം കഴിക്കുന്നത്. ഒരാളെ ഉറപ്പിക്കുന്നതിന് മുമ്പ്, ചോദിക്കാന്‍ ആഗ്രഹിക്കുന്ന മൂന്നു ചോദ്യങ്ങള്‍ എന്തൊക്കെയാണെന്ന സര്‍വ്വേ ചോദ്യത്തിന് സ്‌ത്രീകള്‍ നല്‍കിയ മറുപടി രസകരമാണ്. പാചകം ചെയ്യാന്‍ അറിയുമോ? അണുകുടുംബത്തിലാണോ കൂട്ടുകുടുംബത്തിലാണ് ജീവിക്കുന്നത്? എന്റെ കരിയറിന് പിന്തുണ നല്‍കുമോ? ഈ ചോദ്യങ്ങളാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ തെരഞ്ഞെടുത്തത്. തിരിച്ച് പുരുഷന്‍മാര്‍ ചോദിക്കുന്ന മൂന്നു ചോദ്യങ്ങളും കൗതുകം ഉണര്‍ത്തുന്നതാണ്. എന്റെ കുടുംബത്തിനൊപ്പം ജീവിക്കാന്‍ തയ്യാറാണോ? വിവാഹത്തിന് ശേഷം ജോലിക്ക് പോകാന്‍ പദ്ധതിയുണ്ടോ? പാചകം ചെയ്യാന്‍ കഴിയുമോ? വിവാഹത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കാന്‍ മാതാപിതാക്കളുടെ അനുമതി വേണമെന്ന് 56 ശതമാനം പുരുഷന്‍മാരും 72 ശതമാനം പെണ്‍കുട്ടികളും അഭിപ്രായപ്പെട്ടു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

Health Tips : ഈ തണുപ്പ് കാലത്ത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട 10 ഭക്ഷണങ്ങൾ
ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ