സെക്‌സ് ടോയ്‌സ്: ഉപയോഗത്തില്‍ പഞ്ചാബി സ്‌ത്രീകള്‍ ഏറെ മുന്നില്‍

By Web DeskFirst Published Aug 11, 2017, 11:00 PM IST
Highlights

ലൈംഗികത സംബന്ധിച്ച് ഇന്ത്യക്കാരുടെ കാഴ്‌ചപ്പാട് ഏറെ അടച്ചുമൂടപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ സിനിമകളിലെ ചുംബനരംഗങ്ങള്‍പോലും മുറിച്ചുമാറ്റുന്ന സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ഒട്ടേറെ തവണ വിവാദമായിട്ടുണ്ട്. ഇത്രയൊക്കെ പൊതിഞ്ഞുവെച്ച ഒന്നാണ് ലൈംഗികത എങ്കിലും, സെക്‌സ് ടോയ്‌സ് സംബന്ധിച്ച് ഇന്ത്യയിലെ സ്‌ത്രീകളുടെയും പുരുഷന്‍മാരുടെയും കാഴ്‌ചപ്പാട് വ്യത്യസ്‌തമാണെന്നാണ് അടുത്തിടെ നടത്തിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. പ്രമുഖ സെക്‌സ് ടോയ്‌സ് വില്‍പനക്കാരായ ദാറ്റ്‌സ്പേഴ്‌സണല്‍ ഡോട്ട് കോം എന്ന വെബ്സൈറ്റ് നടത്തിയ സര്‍വ്വേയില്‍ പഞ്ചാബി സ്‌ത്രീകളുടെ ഇടയില്‍ സെക്‌സ് ടോയ്‌സ് ഉപയോഗം ഏറെ കൂടുതലാണെന്ന് വ്യക്തമായി. കഴിഞ്ഞ 52 ആഴ്‌ചകള്‍ക്കിടയില്‍ 80000 ഓര്‍ഡറുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതില്‍ 62 ശതമാനം പേര്‍ പുരുഷ ഉപഭോക്താക്കളും 38 ശതമാനം പേര്‍ സ്‌ത്രീകളുമായിരുന്നു. മഹാരാഷ്‌ട്രയാണ് സെക്‌സ് ടോയ്‌സ് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമത്. തുടര്‍ന്ന് കര്‍ണാടക, പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്. നഗരങ്ങളുടെ കണക്ക് എടുത്താല്‍, മുംബൈ ആണ് ഒന്നാമത്. ദില്ലി രണ്ടാം സ്ഥാനത്തുണ്ട്. സ്‌പ്രേ, സെക്‌സി ലിങറി, പ്ലഷര്‍ റിങ്സ്, സെക്‌സൈറ്റ്‌മെന്റ് ലോഷന്‍ എന്നിവയാണ് ഇന്ത്യക്കാര്‍ കൂടുതലായും ഓര്‍ഡര്‍ ചെയ്യുന്ന സെക്‌സ് ടോയ്സ്. സ്‌ത്രീകളില്‍ പഞ്ചാബികളാണ് കൂടുതലായും ഇത്തരം ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. പുരുഷന്‍മാരുടെ കാര്യത്തില്‍ തെലങ്കാനയാണ് സെക്‌സ് ടോയ്‌സ് കൂടുതലായും വാങ്ങുന്നത്.

സെക്‌സ് ടോയ്‌സ് സംബന്ധിച്ച് പൂര്‍ണ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
 

 

click me!