
അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് നല്‍കാന്‍ പാലുമായാണ് ആ കുടുംബം തീവണ്ടിയില്‍ കയറിയത്. എന്നാല്‍ കനത്ത ചൂട് കാരണം പാല്‍ കേടായി. പാല്‍ കിട്ടാതെ കുഞ്ഞ് നിലവിളിക്കാന്‍ തുടങ്ങി. എന്തു ചെയ്യണമെന്ന് അറിയാതെ ആ അച്ഛനും അമ്മയും വിഷമത്തിലായി. എന്നാല്‍ സഹയാത്രിക്കാരിയായ യുവതി നടത്തിയ അവസരോചിത ഇടപെടലിന് ഒടുവില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ കുഞ്ഞിന് പാലുമായി തീവണ്ടിയില്‍ എത്തി. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഹാപ്പയില്‍നിന്ന് തിരുനെല്‍വേലിയിലേക്ക് പുറപ്പെട്ട ഹാപ്പ-തിരുനെല്‍വേലി എക്‌സ്‌പ്രസിലാണ് സംഭവം.
തീവണ്ടി മാന്‍മദ് എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് പാല്‍ കേടായ കാര്യം തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ മനസിലാക്കുന്നത്. വിശന്ന കുഞ്ഞ് നിര്‍ത്താതെ കരയാനും തുടങ്ങി. അടുത്ത സ്റ്റേഷനായ രത്നഗിരി എത്താന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കും. തീവണ്ടിയിലെ പാന്‍ട്രിയില്‍ ആണെങ്കില്‍ പാല്‍ ബാക്കിയുണ്ടായിരുന്നതുമില്ല. എന്തു ചെയ്യണമെന്നറിയാതെ കുഞ്ഞിന്റെ മാതാപിതാക്കള്‍ കുഴങ്ങി. അപ്പോഴാണ് അടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്നേഹ ബാപത് എന്ന യുവതി ഈ വിവരം സോഷ്യല്‍ മീഡിയ വഴി സുഹൃത്തുക്കളെ അറിയിച്ചു. ഉടന്‍ മുംബൈയിലും പൂനെയിലും രത്നഗിരിയിലും നാസികിലുമുള്ള നേഹയുടെ സുഹൃത്തുക്കള്‍ സഹായത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനിടയില്‍, അനഘ എന്ന സുഹൃത്ത് ട്വിറ്റര്‍ വഴി വിഷയം കൊങ്കന്‍ റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. ഉടന്‍ തന്നെ സഹായഹസ്‌തവുമെത്തി. തീവണ്ടിക്ക് സ്റ്റോപ്പ് ഇല്ലാത്ത കോലാദ് സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിച്ച്, ചൂടുള്ള പാലുമായി റെയില്‍വേ ഉദ്യോഗസ്ഥരെത്തി. പാല്‍ കിട്ടിയ കുട്ടി കരച്ചില്‍ നിര്‍ത്തി, കളിയും ചിരിയുമായി. ഇതോടെ വലിയൊരു പ്രശ്‌നം അവസാനിപ്പിച്ച ആശ്വാസത്തിലായിരുന്നു സഹയാത്രക്കാരും കുട്ടിയുടെ മാതാപിതാക്കളും. ഏതായാലും ട്വിറ്റര്‍ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങളുണ്ടെന്നാണ് സ്നേഹയും സുഹൃത്തുക്കളും ഇപ്പോള്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam