ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ പറഞ്ഞുതരാം

By Web DeskFirst Published May 14, 2017, 5:27 PM IST
Highlights

ലോകത്തെ കൗമാര-യൗവ്വന പ്രായത്തിലുള്ള ആണിനെയും പെണ്ണിനെയും എറെ ആകുലപ്പെടുത്തുന്ന വിഷയമാണിത്. തന്റെ ചര്‍മ്മ സൗന്ദര്യം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതാണ് ഇവരുടെ പ്രധാന ഗവേഷണം. ഈ വിഷയത്തില്‍ പലപ്പോഴും മിക്കവരും കബളിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ മുതല്‍ വിപണിയില്‍ ലഭ്യമാകുന്ന വ്യാജ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ വരെ വില്ലനായി മാറാറുണ്ട്. ഇവിടെയിതാ, ചര്‍മ്മസംരക്ഷണവുമായി ബന്ധപ്പെട്ട് ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ട ചില കാര്യങ്ങള്‍ പങ്കുവെയ്‌ക്കുകയാണ്. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് കരുതാം...

1, ഹരിതക രഹസ്യം-

ഇല ഇടിച്ചുപിഴിഞ്ഞ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് അത്ഭുതകരമായ വ്യത്യാസമുണ്ടാക്കും. ഇലയുടെ പച്ചനിറത്തിന് കാരണമായ ഹരിതകം എന്ന ക്ലോറോഫില്‍ നമ്മുടെ ചര്‍മ്മസംരക്ഷണത്തിന് അനുയോജ്യമായ ഹോര്‍മോണുകളെ നിയന്ത്രിക്കും. ഹോര്‍മോണ്‍ വ്യതിയാനം മൂലമുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍, മുഖക്കുരു എന്നിവയ്‌ക്ക് ഇത് ശാശ്വതമായ പരിഹാര മാര്‍ഗമാണ്. 

2, ടിഷ്യൂ പേപ്പര്‍ പ്രയോഗം

മുഖക്കുരു നഖം ഉപയോഗിച്ച് നീക്കുന്നവരുണ്ട്. ശരിക്കും ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കൂടാനും, മുഖത്ത് പാട് ഉണ്ടാകാനും കാരണമാകും. എന്നാല്‍ പാര്‍ട്ടിക്കോ മറ്റോ പോകുന്നതിന് മുമ്പ് മുഖക്കുരു നീക്കാതിരിക്കാനും വയ്യ. ഇത്തരം അവസരങ്ങളിലും ഒരു ടിഷ്യു പേപ്പര്‍ എടുത്ത് വിരലിലും നഖത്തിലും പൊതിയുക. ഇനി മുഖക്കുരു നീക്കുക. ഇത് മുഖത്തെ പാട് ഒഴിവാക്കാന്‍ സഹായകരമാകും.

3, മുഖക്കുരു ഉണക്കാന്‍ ഹൈഡ്രോകോര്‍ട്ടിസോണും നിയോസ്‌പോറിനും 

മുഖക്കുരു വന്നശേഷം ഉണ്ടാകുന്ന പാട് എല്ലാവര്‍ക്ക് വലിയ തലവേദനയാണ്. ഇത് ഒഴിവാക്കാന്‍, പാട് ഉള്ള സ്ഥലത്ത് ഹൈഡ്രോകോര്‍ട്ടിസോണും നിയോസ്‌പോറിന്‍ ഒയിന്‍മെന്റും പുരട്ടുക. ഇത് മുറിവ് വേഗം ഉണങ്ങാന്‍ സഹായിക്കും. 

4, കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാന്‍, ഗ്രീന്‍ടീയും തണുത്ത സ്‌പൂണും!

30-40 വയസ് പിന്നിട്ടവരെ വലുതായി അലട്ടുന്ന ഒരു പ്രശ്‌നമാണ് കണ്ണിനുചുറ്റുമുള്ള കറുപ്പും, വരണ്ട ചര്‍മ്മവും. ഇതിന് ഒരു പ്രതിവിധി പറഞ്ഞുതരാം. ആദ്യം ഒരു ഗ്രീന്‍ടീ ബാഗ് ഇളംചൂടുള്ള വെള്ളത്തില്‍ മുക്കുക. അത് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. കുറച്ചുനേരം ഇത് തുടരുക. അതിനുശേഷം രണ്ടു സ്‌പൂണ്‍ എടുത്ത് നല്ല തണുപ്പുള്ള ഐസ് വെള്ളത്തില്‍ മുക്കിയശേഷം, കണ്ണിന് ചുറ്റും മസാജ് ചെയ്യുക. ഇങ്ങനെ കുറച്ചുദിവസം ചെയ്‌താല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുകയും, ചര്‍മ്മത്തിന് കൂടുതല്‍ മാര്‍ദ്ദവത്വവും തിളക്കവും ലഭിക്കും. 

5, വിറ്റാമിന്‍ എയും സഹായിക്കും-

പ്രായമേറുന്നത് കാരണം ഉണ്ടാകുന്ന ചര്‍മ്മത്തിന്റെ ചുളിവ് മാറ്റാന്‍ വിറ്റാമിന്‍ എ ഉപകരിക്കും. ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും വിറ്റാമിന്‍ എയ്‌ക്ക് നിര്‍ണായക പങ്ക് ഉണ്ട്. അതുകൊണ്ടുതന്നെ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കണം. 

6, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍-

ചര്‍മ്മ സംരക്ഷണത്തിനും മുഖക്കുരുവിനും ഉത്തമമായ പരിഹാര മാര്‍ഗമാണ് ഗര്‍ഭനിരോധന ഗുളികകള്‍. ഇത് കഴിച്ചാല്‍, ഹോര്‍മോണ്‍ വ്യതിയാനം നിയന്ത്രിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. എന്നാല്‍ ഗര്‍ഭനിരോധന ഗുളികകളും മരുന്നും കഴിക്കുന്നത് തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശാനുസരണം ആകണം. 

click me!