
കുഞ്ഞുങ്ങൾക്ക് എത്ര വയസ് മുതൽ മുട്ട നൽകണമെന്നതിനെ പറ്റി പലർക്കും സംശയമുണ്ട്. പോഷകങ്ങളുടെ കലവറയാണ് മുട്ട എന്ന കാര്യം എല്ലാവർക്കും അറിയാം. മുട്ടയിൽ വിറ്റാമിൻ, കാത്സ്യം, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുട്ടയിൽ കുഞ്ഞുങ്ങൾക്ക് ശരീരഭാരം വർധിക്കാനും ബുദ്ധിവികാസത്തിനും സഹായകമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
എട്ട് മാസം മുതൽ കുഞ്ഞുങ്ങൾക്ക് മുട്ട നൽകി തുടങ്ങാം. എട്ട് മാസം മുതൽ കുഞ്ഞുങ്ങൾക്ക് മുട്ടയുടെ മഞ്ഞ മാത്രമേ നൽകാൻ പാടൂള്ളൂ. അല്ലെങ്കിൽ കുഞ്ഞിന് ദഹിക്കാൻ പ്രയാസമാകും. പത്ത് മാസം പ്രായമാകുമ്പോള്‍ മുട്ടയുടെ വെള്ള നല്‍കാം. കുഞ്ഞിന് പ്രോട്ടീന്‍ അലര്‍ജിയുണ്ടാകുന്നില്ലെങ്കില്‍ മാത്രം തുടര്‍ന്നും നല്‍കാം.
സ്കൂള്‍ കാലത്തിലേക്ക് കടന്നാല്‍ ദിവസവും കുട്ടികളുടെ ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താം. ബാക്ടീരിയില്‍ അണുബാധയ്ക്ക് സാധ്യത ഉള്ളതിനാല്‍ മുട്ട പുഴുങ്ങി കറിയാക്കി നല്‍കുന്നതാണ് നല്ലത്. കുട്ടികൾക്ക് ഏറ്റവും നല്ലത് നാടൻ കോഴി മുട്ടയാണ്. കുട്ടികൾക്ക് കോഴി മുട്ട മാത്രമല്ല, കാട മുട്ട, താറാവ് മുട്ട എന്നിവയും ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam