തനിക്ക് ഇഷ്ടമുള്ള മധുരപലഹാരങ്ങളും മറ്റു വിഭവങ്ങളും മിതമായ അളവിൽ താരം കഴിക്കാറുണ്ട്. മിതത്വം പാലിക്കുക എന്നതാണ് ഇതിൽ പ്രധാനമെന്നും ദീപിക പറയുന്നു.
ബോളിവുഡ് നടി ദീപിക പദുക്കോണിന് ഇന്ന് 40 വയസ് തികഞ്ഞിരിക്കുകയാണ്. പ്രായം വെറും അക്കംമാത്രം മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ദീപിക കാഴ്ചവയ്ക്കുന്നത്. ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ദീപിക.
ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും വേണ്ടി ക്യത്യമായി വ്യായാമം ചെയ്യാൻ ദീപിക അൽപം സമയം മാറ്റിവയ്ക്കാറുണ്ട്. തന്റെ ഫിറ്റ്നസിന്റെ രഹസ്യമെന്താണെന്ന് ദീപിക തുറന്ന് പറയുകയാണ്. ദിവസവും രാവിലെ അര മണിക്കൂർ ഓടാൻ സമയം കണ്ടെത്താറുണ്ട്.
'ഡയറ്റ്' എന്ന വാക്കിന് ചുറ്റും ധാരാളം തെറ്റിദ്ധാരണകൾ ഉള്ളതായി തോന്നുന്നു. എനിക്ക് ഓർമ്മയുള്ളിടത്തോളം കാലം ഞാൻ ഒരു 'ബാലൻസ്ഡ് ഡയറ്റ്' പിന്തുടർന്നിട്ടുണ്ട്. എനിക്ക് അത് 'ഒരു ജീവിതരീതി'യാണ്. ഒരു പ്രത്യേക തരം 'ഫാഡ് ഡയറ്റുകളിൽ' തനിക്ക് വിശ്വാസമില്ലെന്ന് ദീപിക വ്യക്തമാക്കുന്നു. പകരം, ദീർഘകാലം കൊണ്ടുപോകാൻ സാധിക്കുന്ന സന്തുലിതമായ ആഹാരരീതിയാണ് താരം പിന്തുടരുന്നത്. "ഭക്ഷണം എനിക്ക് ജീവിതത്തിന്റെ തന്നെ ഭാഗമാണ്… ' - ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ദീപിക പറയുന്നു.
തനിക്ക് ഇഷ്ടമുള്ള മധുരപലഹാരങ്ങളും മറ്റു വിഭവങ്ങളും മിതമായ അളവിൽ താരം കഴിക്കാറുണ്ട്. മിതത്വം പാലിക്കുക എന്നതാണ് ഇതിൽ പ്രധാനമെന്നും ദീപിക പറയുന്നു. ശാരീരിക വ്യായാമങ്ങൾക്കൊപ്പം തന്നെ മനസിന്റെ ആരോഗ്യത്തിനും താരം വലിയ പ്രാധാന്യം നൽകുന്നുണ്ട്. സ്ഥിരം യോഗ ചെയ്യാറുണ്ടെന്നും താരം പറയുന്നു.
പോഷകസമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. ഇതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. കൃത്യമായ ഇടവേളകളിൽ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മുടക്കം വരുത്താതെ കൃത്യമായി വ്യായാമവും ചെയ്താൽ ആർക്കും ഫിറ്റായ ശരീരം സ്വന്തമാക്കാമെന്നും ദീപിക പറയുന്നു.


