
ക്രിസ്മസ് ആഘോഷങ്ങളിൽ വൈനിന് പ്രത്യേക ഇടമുണ്ട്. ശുദ്ധമായ മുന്തിരിയിൽ നിന്ന് കൃത്രിമങ്ങൾ ഇല്ലാതെ വൈൻ വീട്ടിൽ തന്നെ തയാറാക്കാം. ക്ഷമയും കൃത്യമായ ശ്രദ്ധയുമുണ്ടെങ്കിൽ തയാറാക്കുന്ന വൈനിന്‍റെ ഗുണവും കൂടും. മുന്തിരി വൈനിന്‍റെ രസച്ചേരുവകളും തയാറാക്കുന്ന വിധവും പരിചയപ്പെടാം.
ചേരുവകൾ
* കുരുവുള്ള കറുത്ത മുന്തിരി - 2 കിലോ ഗ്രാം
* പഞ്ചസാര - 2 കിലോഗ്രാം
* തിളപ്പിച്ചാറിയ വെള്ളം - മൂന്ന് ലിറ്റർ
* ഏലക്ക - 12
* കറുവാപ്പട്ട -അഞ്ച്
* ഗ്രാമ്പൂ -10
* കഴുകി ഉണക്കിയ ഗോതമ്പ് - ഒരു പിടി
* ബീറ്റ്റൂട് - ഒരു കഷ്ണം
തയാറാക്കുന്ന വിധം:
* മുന്തിരി അരസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത വെള്ളത്തിൽ പലവട്ടം കഴുകിയെടുക്കുക. മുന്തിരിയിൽ വിഷാംശം വല്ലതുമുണ്ടെങ്കിൽ അതുകൂടെ കളയാൻ വേണ്ടിയാണ് മഞ്ഞൾപ്പൊടി ഉപയോഗിച്ച് കഴുകുന്നത്. ശേഷം കുട്ടയിൽ നനവ് പോകാനായി മാറ്റിവെക്കുക. ശേഷം നനവില്ലാത്ത ഭരണിയിൽ മുന്തിരിയും പഞ്ചസാരയും ഇടകലർത്തിയിടുക.
* ഇതിൽ മൂന്ന് ലിറ്റർ വെള്ളം ചേർത്ത് തുണികൊണ്ട് മൂടിക്കെട്ടിവെക്കുക.
* വെള്ളം ഭരണിയുടെ വക്കിെൻറ ആറിഞ്ച് താഴെയെങ്കിലും നിൽക്കണം. അല്ലെങ്കിൽ വൈൻ തയാറാകുമ്പോള് പുറത്തേക്ക് തൂവും. തൊട്ടടുത്ത ദിവസം ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട എന്നിവ ചതച്ചതും ബീറ്ററൂട്ടും ഗോതമ്പും ചേർത്തിളക്കുക.
* ഒന്നിടവിട്ട ദിവസങ്ങളിൽ അടപ്പ് തുറന്നു തടിയിലുള്ള തവി കൊണ്ട് നന്നായി ഇളക്കണം.
* 25 ദിവസം കഴിഞ്ഞ് പിഴിഞ്ഞ് അരിപ്പയിൽ അരിച്ചെടുത്ത് അതേ ഭരണിയിൽ തന്നെ സൂക്ഷിക്കണം.
* 30 -40 ദിവസം കഴിഞ്ഞ് പിഴിഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങനെ തയാറാക്കുന്ന വൈൻ നാലോ അഞ്ചോ വർഷം വരെ കേടാവാതെ സൂക്ഷിച്ച് ഉപയോഗിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam