ദാഹം ശമിപ്പിക്കാന്‍ മാംഗോ ലസ്സി ആയാലോ!

Web Desk |  
Published : May 26, 2017, 04:26 PM ISTUpdated : Oct 04, 2018, 11:59 PM IST
ദാഹം ശമിപ്പിക്കാന്‍ മാംഗോ ലസ്സി ആയാലോ!

Synopsis

വേനല്‍ച്ചൂട് കടുക്കുമ്പോള്‍, കുടിക്കാന്‍ എന്തു കിട്ടിയാലും നല്ല രുചിയായിരിക്കും. ദാഹം മാറുന്നതിനൊപ്പം മനസും നിറയണം. ഇവിടെയിതാ, അത്തരമൊരു പാനീയത്തെക്കുറിച്ചാണ് പറയുന്നത്. മാംഗോ ലസ്സി. രുചികരമായ മാംഗോ ലസി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

നല്ല പഴുത്ത മാങ്ങ - ഒരെണ്ണം
അധികം പുളി ഇല്ലാത്ത തൈര് - ഒരു കപ്പ്
ഏലക്ക - നാലെണ്ണം
ഗ്രാമ്പൂ - രണ്ട് എണ്ണം
പഞ്ചസാര - നാല് സ്പൂണ്‍
ക്രീം - രണ്ടു സ്‌പൂണ്‍

ആദ്യം മാങ്ങ തൊലി കളഞ്ഞു കഷ്ണങ്ങള്‍ ആക്കി ഏലക്കയും ഗ്രാമ്പുവും പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. വെള്ളം ചേര്‍ക്കരുത്. തൈര് നന്നായി വിസ്‌ക് ചെയ്തു( സ്‌പൂണ്‍ കൊണ്ടോ വിസ്‌കര്‍ കൊണ്ടോ) സോഫ്റ്റ് ആക്കുക. അതിലേക്ക് മില്‍ക്ക് ക്രീം ചേര്‍ത്തു വീണ്ടും വിസ്‌ക് ചെയ്യണം. പിന്നെ നേരത്തെ തയ്യാറാക്കി വച്ച മംഗോ പള്‍പ്പ് കൂടി ചേര്‍ത്ത് നന്നായി വിസ്‌ക് ചെയ്തു ഫ്രീസറില്‍ ഒരു 10 മിനിട്ട് വെക്കുക. ഇപ്പോള്‍ നല്ല കട്ടിയുള്ള മാങ്കോ ലസ്സി റെഡിയായിട്ടുണ്ട്. ഇനി ഗ്ലാസില്‍ പകര്‍ന്നു കഴിക്കാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കൂടുതൽ പതഞ്ഞാൽ തുണി വെളുക്കുമോ? ഇനി അലക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം
ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ