ഭക്ഷണത്തിന്റെ ടേസ്റ്ററിയാന്‍ പറ്റാത്ത പ്രശ്‌നമുണ്ടോ? എങ്കില്‍ സൂക്ഷിക്കുക!

By Web DeskFirst Published Jul 31, 2017, 5:50 PM IST
Highlights

നാവിലെ രസമുകുളങ്ങളാണ് വിവിധതരം രുചി നമ്മളെ അനുഭവിപ്പിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ നമുക്ക് രുചി അറിയാന്‍ സാധിക്കാറില്ല. പനി പോലെ എന്തെങ്കിലും അസുഖമുള്ളവര്‍ക്ക് കഴിക്കുന്ന ഭക്ഷണത്തിന് രുചി തോന്നാറില്ല. എന്നാല്‍ അപ്പറ്റീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുതിയ പഠനം അനുസരിച്ച് ഭക്ഷണത്തിന്റെ രുചി അറിയാനാകാത്ത അവസ്ഥ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണെന്നാണ് വ്യക്തമാക്കുന്നത്. അമിതവണ്ണം അതുവഴി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ ലക്ഷണമായി രുചി അറിയാനാകാത്ത അവസ്ഥയെ കാണണമെന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ സര്‍വ്വകലശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ റോബിന്‍ ഡാന്‍ഡോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ഭക്ഷണത്തില്‍ അമിതമായ അളവില്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും രുചി അറിയാനാകാത്ത അവസ്ഥ കാരണം ഇത് അറിയാതെ പോകുന്നു. അതുപോലെതന്നെയാണ് ഉപ്പിന്റെ കാര്യവും. ഉപ്പ്, മധുരം എന്നിവയൊക്കെ ഭക്ഷണത്തിലൂടെ അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നത് അമിതവണ്ണം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുവഴി പ്രമോഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവ പിടിപെടാനുള്ള സാധ്യതയും കൂടും.

click me!