വായ്പ്പുണ്ണ് വലിയ പ്രശ്നമാണോ; ഇവ ഉപയോ​ഗിച്ചാൽ വായ്പ്പുണ്ണ് മാറ്റാം

Published : Aug 28, 2018, 03:07 PM ISTUpdated : Sep 10, 2018, 12:30 AM IST
വായ്പ്പുണ്ണ് വലിയ പ്രശ്നമാണോ; ഇവ ഉപയോ​ഗിച്ചാൽ വായ്പ്പുണ്ണ് മാറ്റാം

Synopsis

വായ്പ്പുണ്ണ് ചിലർക്ക് വലിയ പ്രശ്നമാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

വായ്പ്പുണ്ണ് ചിലർക്ക് വലിയ പ്രശ്നമാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. ഇന്നത്തെ കാലത്ത് നിരവധി മരുന്നുകള്‍ ഇതിനുണ്ട്. എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ചെറുതല്ല. അമിത ക്ഷീണവും മറ്റും ഇതിനുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനായി പല വിധത്തില്‍ മരുന്നുകള്‍ തേടുമ്പോ‌ള്‍ അത് എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. വായ്പ്പുണ്ണ് മാറാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്ന് നോക്കാം.

1. മോര് : വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് മോര്. വായ്പ്പുണ്ണുള്ള സമയങ്ങളിൽ നല്ല പുളിയുള്ള മോര് കഴിക്കുന്നത് വായ്പ്പുണ്ണ് മാറാൻ നല്ലതാണ്.

2. തേൻ: വായ്പ്പുണ്ണ് മാറ്റാൻ മറ്റൊരു പ്രതിവിധിയാണ് തേൻ. പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തേന്‍. തേന്‍ സൗന്ദര്യത്തിന് മാത്രമല്ല ഇത്തരം ഒറ്റമൂലികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. വായ്പ്പുണ്ണായ വ്രണങ്ങളില്‍ തേന്‍ പുരട്ടിയാൽ നല്ലതാണ്.

3. ബേക്കിംഗ് സോഡ: വായ്പ്പുണ്ണുള്ള ഭാഗത്ത് ബേക്കിം​ഗ് സോഡ പുരട്ടുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും പുരട്ടാൻ ശ്രമിക്കുക.

4. തേങ്ങപ്പാൽ: തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ഇത് കൊണ്ട് ദിവസവും നാലോ അഞ്ചോ പ്രാവിശ്യം കവിള്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണമായും മാറ്റുന്നു.

5.കറ്റാര്‍ വാഴ: കറ്റാര്‍ വാഴയുടെ നീര് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു.

6. തൈര്: വായ്പ്പുണ്ണിന് ഏറ്റവും നല്ലതാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായില്‍ പുണ്ണുണ്ടാക്കുന്ന കാരണത്തെ വേരോടെ ഇല്ലാതാക്കുന്നത്. ഇത് വായിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയും വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു.

7.ഉപ്പിട്ട വെള്ളം: ഉപ്പ് പല രോഗങ്ങള്‍ക്കും പ്രതിരോധം തീര്‍ക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു ഉപ്പിട്ട വെള്ളം. ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കവിള്‍ക്കൊള്ളുക. ഇത് എല്ലാ വിധത്തിലും പെട്ടെന്ന് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചർമ്മം ആരോ​ഗ്യകരമാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
World Brain Stroke Day 2026: വായു മലിനീകരണം സ്ട്രോക്കിന് കാരണമാകുമോ?