ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​​ഗിക്കാറുണ്ടോ; സൂക്ഷിക്കുക കാത്തിരിക്കുന്നത് ഈ അസുഖങ്ങൾ

By Web TeamFirst Published Oct 12, 2018, 5:20 PM IST
Highlights

ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുന്ന ശീലമുണ്ടോ.എങ്കിൽ ഇനി മുതൽ ആ ശീലം വേണ്ട.ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോ​ഗിക്കുമ്പോൾ നിങ്ങളെ  കാത്തിരിക്കുന്നത് കൊളസ്ട്രോൾ,അസിഡിറ്റി,അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ.

മലയാളികള്‍ക്ക് ഒഴിവാക്കാനാകാത്ത ഒന്നാണ് എണ്ണ. ഏത് ഭക്ഷണത്തിന്റെയും കൂടെയും എണ്ണ ഉപയോഗിക്കുന്ന ശീലം ഉണ്ട്. വെളിച്ചെണ്ണ, സൺഫ്ളവർ ഒായിൽ,തവിട് എണ്ണ, നല്ലെണ്ണ, സോയാ ബീൻ ഒായിൽ ഇങ്ങനെ പലതരത്തിലുള്ള എണ്ണകൾ ഉപയോ​ഗിക്കാറുണ്ട്. മിക്കവരും ചെയ്യുന്നത് ഉപയോഗിച്ച എണ്ണ തീരുന്നത് വരെ വീണ്ടും ഉപയോഗിക്കുന്ന രീതിയാണ്. ഹോട്ടലുകളിലും വീടുകളിലും വറുക്കാനും പൊരിക്കാനും എണ്ണ ഉപയോ​ഗിക്കാറുണ്ട്. 

ആ എണ്ണ കളയേണ്ട എന്ന് കരുതി വീണ്ടും തീരുന്നത് വരെ ഉപയോ​ഗിക്കും. എന്നാല്‍ അത് ആരോഗ്യത്തിന് എത്രത്തോളം ദോഷം ചെയ്യും എന്നതിനെ കുറിച്ച് ആരും ചിന്തിക്കാറില്ല. എണ്ണ ഒരിക്കല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നീടത് ഉപയോഗിക്കരുത്. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ അസുഖങ്ങള്‍ പിടിപ്പെടാം. ഫ്രീ റാഡിക്കലുകള്‍ ശരീരത്തില്‍ ആരോഗ്യകരമായ കോശങ്ങളുമായി ചേര്‍ന്ന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയേറെയാണ്.

 റാഡിക്കലുകളുടെ അമിതമായ ഉല്‍പ്പാദനമാണ് നമ്മുടെ ശരീരകോശങ്ങള്‍ക്ക് അപകടകരമായി മാറുന്നത്. നിരന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന അപകടകാരികളായ ഈ ഫ്രീ റാഡിക്കലുകളുടെ പ്രവര്‍ത്തനത്തെ ചെറുത്തുതോല്‍പ്പിക്കേണ്ടത് ശരീരകോശങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് വളരെ ആവശ്യമാണ്. റാഡിക്കലുകള്‍ ശരീരത്തെ അപായപ്പെടുത്തുന്നതരം രാസപ്രക്രിയകളെ കുറയ്ക്കാനോ, നിര്‍വീര്യമാക്കാനോ, തടസ്സപ്പെടുത്താനോ കഴിയും. 

ഫ്രീ റാഡിക്കലുകള്‍ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഉപയോ​ഗിച്ച എണ്ണ വീണ്ടും ഉപയോഗിച്ചാല്‍ രക്തവാഹിനികളില്‍ കൊഴുപ്പ് കൂടി രക്തയോട്ടത്തിന് തടസമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസിഡിറ്റി,ഹൃദയസംബന്ധമായ അസുഖങ്ങള്‍, അള്‍ഷിമേഴ്‌സ്,പാര്‍ക്കിസണ്‍സ് തുടങ്ങിയ അസുഖങ്ങളും പിടിപ്പെടാം. കൂടാതെ, ചീത്ത കൊളസ്‌ട്രോള്‍ കൂടുകയും അമിതഭാരം ഉണ്ടാവുകയും ചെയ്യും. 

click me!