വിയർപ്പുനാറ്റം അകറ്റാൻ ചില എളുപ്പവഴികൾ

By Web TeamFirst Published Oct 11, 2018, 11:03 PM IST
Highlights

ശരീരത്തിലെ അഴുക്കും ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നത്. മാനസിക സമ്മര്‍ദ്ദം,പാരമ്പര്യം , എരിവുള്ള ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് അമിതവിയർപ്പിന് പ്രധാനകാരണങ്ങൾ.

വിയർപ്പുനാറ്റം പലർക്കും വലിയ പ്രശ്നമാണ്. വിയർപ്പുനാറ്റം മാറ്റാൻ ഡിയോഡറന്റുകൾ ഉപയോ​ഗിക്കാറുണ്ട്. എന്നിട്ടും വിയർപ്പുനാറ്റം മാറാറില്ല. ശരീരത്തിലെ അഴുക്കും ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് വസ്ത്രങ്ങളില്‍ തങ്ങിനിന്നും ബാക്ടീരിയ മറ്റ് അസുഖങ്ങൾ ഉണ്ടാക്കാറുണ്ട്. 

മാനസിക സമ്മര്‍ദ്ദം,പാരമ്പര്യം , എരിവുള്ള ഭക്ഷണം കഴിക്കുന്നത്, വ്യായാമം ചെയ്യുന്നത് ഇതൊക്കെ തന്നെയാണ് അമിതവിയർപ്പിന് പ്രധാനകാരണങ്ങൾ. ചിലരോഗങ്ങള്‍ക്ക് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം  ശരീരത്തില്‍ അമിതമായി വിയര്‍പ്പുനാറ്റമുണ്ടാവാറുണ്ട്. കഫീൻ അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും, കടുത്ത മാനസിക സമ്മര്‍ദ്ദവും അമിത ശരീര ഭാരവും വിയര്‍പ്പു വര്‍ധിക്കാന്‍ കാരണമാകാറുണ്ട്.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

  • പരമാവധി എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. 
  • ശരീരത്തിന് യോജിക്കുന്ന തരത്തിലുള്ള ഡിയോഡറന്റുകളും സോപ്പുകളും തെരഞ്ഞെടുക്കുക. 
  • മദ്യം, സിഗരറ്റ് ഇവ ഉപയോഗിക്കുന്നവര്‍ക്ക് വിയര്‍പ്പ് നിയന്ത്രിക്കാനുള്ള കഴിവില്ലാതാക്കും. ഇത് ശരീരം അമിതമായി വിയര്‍ക്കാനിടയാക്കും. 
  • കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചുള്ള അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. 

വിയര്‍പ്പുനാറ്റത്തെ തടയാൻ ചെയ്യേണ്ട കാര്യങ്ങൾ

  • ശരീരത്തില്‍ എപ്പോഴും സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുന്നത് ശീലമാക്കുക. ഇത് നേരിട്ട് ശരീരത്തില്‍ വെയിലടിക്കുന്നത് തടയും.
  • തണുത്ത വെള്ളത്തില്‍ കുളിക്കാൻ ശ്രമിക്കുക. 
  • ആഴ്ചയിൽ ഒരിക്കൽ മഞ്ഞള്‍ തേച്ചോ ചന്ദനം പുരട്ടിയോ കുളിക്കുക.
  • വെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങാനീര് ഒഴിച്ച ശേഷം കുളിക്കാം.
  • ദിവസവും രണ്ട് നേരം കുളിക്കുക. ഇത് ശരീരത്തിലെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു.
  •  നാരങ്ങ നീര് മുറിച്ച് കക്ഷത്തില്‍ പുരട്ടുന്നത് വിയര്‍പ്പുഗന്ധം ഒഴിവാക്കാന്‍ സഹായിക്കും. 
     
click me!