ലോക്ക് ഡൗണില്‍ അടിമുടി മാറി രാജ്യത്തെ സലൂണുകള്‍; പിപിഇ കിറ്റ് അണിഞ്ഞ് ജോലിക്കാര്‍

By Web TeamFirst Published Jun 3, 2020, 4:32 PM IST
Highlights

നീണ്ട ഇടവേളയ്‌ക്ക് ശേഷം ചെന്നൈ, ദില്ലി, ഭോപ്പാല്‍ നഗരങ്ങളില്‍ സലൂണുകള്‍ വീണ്ടും തുറന്നപ്പോള്‍ പിപിഇ കിറ്റുകള്‍ അണിഞ്ഞ് ജോലി ചെയ്യുന്ന ഹെയര്‍ സ്റ്റൈലിസ്റ്റുകളെയാണ് കാണാനാവുന്നത്. 

ദില്ലി: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയപ്പോള്‍ രാജ്യത്ത് കാണുന്നത് വേറിട്ട കാഴ്‌ചകള്‍. നീണ്ട ഇടവേളയ്‌ക്ക് ശേഷം ചെന്നൈ, ദില്ലി, ഭോപ്പാല്‍ നഗരങ്ങളില്‍ സലൂണുകള്‍ വീണ്ടും തുറന്നപ്പോള്‍ പിപിഇ കിറ്റുകള്‍ അണിഞ്ഞ് ജോലി ചെയ്യുന്ന ഹെയര്‍ സ്റ്റൈലിസ്റ്റുകളെയാണ് കാണാനാവുന്നത്. 

ആളുകളുമായി അടുത്തുനിന്ന് ജോലി ചെയ്യുന്നതിനാല്‍ രോഗബാധ തടയാനാണ് സലൂണുകളിലെ ജോലിക്കാര്‍ പിപിഇ കിറ്റ് ധരിക്കുന്നത്. സലൂണുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമൂഹിക അകലം ഉറപ്പുവരുത്തുക അത്ര പ്രായോഗികമല്ല. അതിനാല്‍ പിപിഇ കിറ്റിന് പുറമെ മാസ്‌കും സാനിറ്റൈസറും ഗ്ലൗസും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നു. എന്നാല്‍ രണ്ട് പേരെ ഒരേസമയം സലൂണില്‍ പ്രവേശിപ്പിക്കുന്നുണ്ടെങ്കില്‍ സാമൂഹിക അകലം പാലിച്ച് ജോലി ചെയ്യാന്‍ ശ്രദ്ധിക്കാറുള്ളതായി സലൂണ്‍ ഉടമകള്‍ പറയുന്നു. 

Read more: മുഖത്തെ കരുവാളിപ്പ് മാറ്റാം; ചന്ദനം കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ...

സലൂണുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്നൊരുക്കങ്ങളെ കുറിച്ച് വിവിധ സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഷോപ്പുകളില്‍ എത്തുന്നവരില്‍ നിന്ന് ഫോണ്‍ നമ്പറും അഡ്രസും ആധാര്‍ വിവരങ്ങളും ഉള്‍പ്പടെ ശേഖരിച്ചാണ് സലൂണുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷമാണ് പല സലൂണുകളും ആളുകളെ പ്രവേശിപ്പിക്കുന്നത്. അതിനാല്‍ തന്നെ സലൂണുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കാനാകുന്നു. 

Read more: പുകവലിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; ഈ അഞ്ച് കാര്യങ്ങൾ അറിയാതെ പോകരുത്

click me!