Asianet News MalayalamAsianet News Malayalam

മുഖത്തെ കരുവാളിപ്പ് മാറ്റാം; ചന്ദനം കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ...

ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കാതെ പ്രകൃതി ദത്ത മാർഗ്ഗങ്ങളിലൂടെ തന്നെ ചർമ്മത്തെ സംരക്ഷിക്കാം. അതിന് ഏറ്റവും മികച്ചതാണ് ചന്ദനം. 

home made sandal wood face pack for healthy and glow skin
Author
Trivandrum, First Published Jun 3, 2020, 4:03 PM IST

ചർമ്മ സംരക്ഷണത്തിന് പലതരത്തിലുള്ള ക്രീമുകൾ നമ്മൾ എല്ലാവരും ഉപയോ​ഗിക്കാറുണ്ട്. ഇനി മുതൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കാതെ പ്രകൃതി ദത്ത മാർഗ്ഗങ്ങളിലൂടെ തന്നെ ചർമ്മത്തെ സംരക്ഷിക്കാം. അതിന് ഏറ്റവും മികച്ചതാണ് ചന്ദനം. വരണ്ട ചർമ്മം, ചർമ്മത്തിലെ പൊട്ടൽ, ചുളിവുകൾ  പോലുള്ള ചർമ്മ പ്രശ്നങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് ചന്ദനം. ചന്ദനം കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം....

ഒന്ന്...

ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ കറ്റാർ വാഴ ജെല്ലും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് ഉണ്ടാക്കിയ ശേഷം മുഖത്ത് പുരട്ടുക. ഇത് 30 മിനിറ്റ് കഴിഞ്ഞ് മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുവാനും മുഖക്കുരു, പാടുകൾ, ബ്ലാക്ക് ഹെഡ്സ് എന്നിവയിൽ നിന്ന് മുക്തി നേടാനും ചന്ദനത്തിന്റെ ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സഹായിക്കുന്നു.

രണ്ട്...

ഒരു ടീസ്പൂൺ ചന്ദന പൊടി, ഒരു ടീസ്പൂൺ തൈര്, തേൻ, മഞ്ഞൾപ്പൊടി, നാരങ്ങ നീര് എന്നിവയുമായി ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം, ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഈ ഫേസ് പാക്ക് മുഖത്തെ കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റുന്നു.

മൂന്ന്...

ഒരു ടീസ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ കടല പൊടി, മഞ്ഞൾപ്പൊടി, റോസ് വാട്ടർ എന്നിവയുമായി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക. 15-20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഉപയോ​ഗിക്കാവുന്നതാണ്.

ഓറഞ്ചിന്റെ തൊലി കളയരുതേ; മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം...

Follow Us:
Download App:
  • android
  • ios