മൂന്ന് നേരവും ഒരേ ഭക്ഷണം; സെയ്ഫ്‌ അലി ഖാന്‍റെ മകള്‍ വണ്ണം കുറച്ചത് ഇങ്ങനെ

Published : Feb 12, 2019, 03:56 PM IST
മൂന്ന് നേരവും ഒരേ ഭക്ഷണം; സെയ്ഫ്‌ അലി ഖാന്‍റെ മകള്‍ വണ്ണം കുറച്ചത് ഇങ്ങനെ

Synopsis

വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ.

ബോളിവുഡിലെ വളര്‍ന്നുവരുന്ന താരമാണ് സാറ അലി ഖാന്‍. സെയ്ഫ് അലി ഖാന്‍റെ ആദ്യ ബന്ധത്തിലെ മകളാണ് സാറ. കേദാര്‍നാഥ് എന്ന ആദ്യ ചിത്രം പുറത്തിറങ്ങാനിരിക്കെ തന്നെ താരത്തിന് ആരാധകര്‍ ഏറെയാണ്. മുഖസൗന്ദര്യം കൊണ്ടും അകാരസൗന്ദര്യവും കൊണ്ട് തന്നെ  ബിടൗ കീഴടക്കാന്‍ സാറയ്ക്ക് കഴിയുമെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍.

ഇന്ന് സാറയുടെ അകാരവടിവിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നവര്‍ തന്നെ ഒരു കാലത്ത് സാറയെ കളിയാക്കിയിരുന്നു. വണ്ണത്തിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട താരമാണ് സാറ.എന്നാല്‍ ആരെയും അതിശയിപ്പിക്കുന്ന ഒരു മാറ്റത്തോടെയാണ്  പിന്നീട് സാറയെ എല്ലാവരും  കണ്ടത്. പിസിഒഡി മൂലമാണ് താന്‍ വണ്ണം  വച്ചിരുന്നതെന്ന് സാറ പറയുകയും ചെയ്തിരുന്നു.


എയര്‍പോര്‍ട്ടില്‍ കൂട്ടികൊണ്ട് വരാനെത്തിയ അമ്മയ്ക്ക് തന്നെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നതാണ് സാറയുടെ മാറ്റത്തിന് തുടക്കമായതെന്നും പറയുന്നു. 96 കിലോയിലേക്ക് എത്തിയപ്പോഴാണ് സാറ തടി കുറയ്ക്കാന്‍ തീരുമാനിച്ചത്. കൊളംബിയയിലെ  കോളേജ് പഠന കാലങ്ങളില്‍ ജങ്ക് ഫൂഡിനോട് ആവേശം കാണിച്ചിരുന്ന സാറയുടെ പ്രിയപ്പെട്ട ഭക്ഷണം പിസയായിരുന്നു. അതുകൊണ്ട് തന്നെ സാറ എടുത്ത ആദ്യ തീരുമാനം പിസ കഴിക്കില്ല എന്നായിരുന്നു. ഇതിനു പുറമെ മറ്റു രണ്ടു ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയതുകൂടിയാണ് താരത്തിന്‍റെ വണ്ണം കുറയ്ക്കാന്‍ സഹായിച്ചത്. ചിക്കനും മുട്ടയുമാണ് സാറയുടെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങള്‍.  ദിവസത്തില്‍ മൂന്നുനേരവും ഇത് മാത്രമാണ് സാറ കഴിച്ചിരുന്നത്. 

 

 

ഫിറ്റ്‌നസ് സീക്രട്ടിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് തന്‍റെ ഡയറ്റിനെ കുറിച്ച് സാറ പറഞ്ഞത്. കൂടാതെ ഫുള്‍ ബോഡി വര്‍ക്ക്‌ ഔട്ടും താരം ചെയ്തിരുന്നു. അച്ഛന്‍ സെയ്ഫിനൊപ്പവും സഹോദരനൊപ്പവും സ്ഥിരമായി ടെന്നീസ് കളിക്കുമായിരുന്നു എന്നും സാറ പറഞ്ഞു. കരീന, മലയ്ക്ക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആയിരുന്നു സാറയുടെയും പരിശീലക. 

 


 

PREV
click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
പെർഫെക്റ്റ് ലുക്കിനായി ഫൗണ്ടേഷൻ തിരഞ്ഞെടുക്കാം; അറിഞ്ഞിരിക്കേണ്ട 6 വ്യത്യസ്ത രീതികൾ