സെലിബ്രിറ്റികള്‍ ഇത്രയും വില കുറഞ്ഞ വസ്ത്രം ധരിക്കുമോ? സാറയുടെ വസ്ത്രത്തിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Published : Jan 28, 2019, 03:03 PM ISTUpdated : Jan 28, 2019, 03:05 PM IST
സെലിബ്രിറ്റികള്‍ ഇത്രയും വില കുറഞ്ഞ വസ്ത്രം ധരിക്കുമോ? സാറയുടെ വസ്ത്രത്തിന്‍റെ വില കേട്ട് അമ്പരന്ന് ആരാധകര്‍

Synopsis

വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് സെലിബ്രിറ്റികള്‍. എന്നാല്‍ സാറ അലിഖാന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥയാണ്. 

വീടിന്‍റെ മുറ്റത്തോട്ട് ഇറങ്ങുന്നതിന് പോലും പതിനായിരങ്ങളുടെ വസ്ത്രം ധരിക്കുന്നവരാണ് സെലിബ്രിറ്റികള്‍. പ്രത്യേകിച്ച് ബോളിവുഡ് നടിമാര്‍. ഒരോറ്റ സിനിമയില്‍ അഭിനയിച്ചവര്‍ പോലും വളരെ വില കൂടിയ വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാറൂളളൂ. എന്നാല്‍ സാറ അലിഖാന്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥയാണ്. ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിട്ട് കുറച്ച് നാള്‍ മാത്രമായിട്ടുളള സാറയ്ക്ക് നിരവധി ആരാധകരാണുളളത്. ബോളിവുഡിന്‍റെ പ്രിയ താരങ്ങളില്‍ ഒരാള്‍ കൂടിയായ സാറ ഇപ്പോള്‍ തന്‍റെ  വസ്ത്രത്തിന്‍റെ ലാളിത്യം കൊണ്ടുകൂടി ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

 


എയര്‍പോര്‍ട്ടില്‍ വരുന്നതിന് പോലും ലക്ഷങ്ങളുടെ വിലയുള്ള വസ്ത്രം ധരിക്കുന്നവര്‍ക്കിടയില്‍ ആയിരത്തില്‍ താഴെ മാത്രം വിലയുള്ള വസ്ത്രം ധരിച്ചാണ് സാറ ഒരു അഭിമുഖത്തിന് എത്തിയത്. പിങ്കില്‍ പച്ചനിറമുള്ള ഫ്ളോറല്‍ ഡിസൈനുള്ള സ്‌കേര്‍ട്ടിന്‍റെ വില കേട്ട് ആരാധകര്‍ പോലും ഞെട്ടി എന്നാണ് റിപ്പോര്‍ട്ട്. 643 രൂപയായിരുന്നു ഈ സ്‌കേര്‍ട്ടിന്‍റെ വില. ബ്രിട്ടീഷ് ഫാഷന്‍ ടോപ് ഷോപ്പില്‍ നിന്നാണ് സാറ സ്‌കേര്‍ട്ട് വാങ്ങിയത്.  

 

കഴിഞ്ഞ ദിവസങ്ങള്‍ സാറ 2100 രൂപയുടെ വെള്ള മാക്‌സി വസ്ത്രം ധരിച്ച് എത്തിയതും വാര്‍ത്തയായിരുന്നു.

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ