യോഗ ചെയ്താൽ ബുദ്ധി വികസിക്കുമോ?

By Web DeskFirst Published Sep 21, 2017, 3:26 PM IST
Highlights

യോഗയിലെ  പ്രധാന ആസനങ്ങളില്‍ ഒന്നായ ശശാങ്കാസനം ചെയ്യേണ്ടത് എങ്ങനെയെന്നും അതിന്റെ ഗുണങ്ങള്‍ എന്തെല്ലാമെന്നുമാണ് ഇത്തവണ പറയുന്നത്.

കാലുകൾ ചേർത്ത് വെച്ച് കൈകൾ ഇരു വശങ്ങളിലായി നിവർന്നിരിക്കുക. വലതുകാൽ വലതു വശത്തുകൂടി സാവധാനത്തിൽ മടക്കുക അത് പോലെ ഇടതുകാലും ഇടതുവശത്തുകൂടി മടക്കിവെക്കുക. തറയിൽ അമർന്നിരുന്നു കൈകൾ കാൽ മുട്ടിന് മുകളിൽ വെച്ച് നട്ടെല്ല് വളയാതെ നിവർന്നിരിക്കുക. ഇനി കാൽമുട്ടുകൾ ഇരുവശങ്ങളിലേക്കും അകറ്റിവെക്കുക. ദീർഘമായി ശ്വാസം ഉള്ളിലേക്ക് എടുക്കുക .ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടു വളഞ്ഞു നെറ്റിയും കൈകളും തറയിൽ മുട്ടിക്കുക. കൈകൾ മുന്നോട്ട്  നീട്ടിവെക്കുക. ഈ നിലയിൽ ഇരുന്ന് ശ്വാസം പറ്റാവുന്നിടത്തോളം അടക്കിപിടിക്കുക.

 വളഞ്ഞ തോളുകൾ നിവരാൻ ഏറ്റവും ഉചിതമാണ് ശശാങ്കാസനം. കൂടാതെ നട്ടെല്ലിന്റെ ഡിസ്ക് തെറ്റുന്ന പ്രശ്നങ്ങൾ ഉള്ളവരും സ്ഥിരമായി ശീലിക്കുന്നത് നല്ലതാണ് . തലയിലേക്കും മുഖത്തേക്കുമുള്ള രക്തപ്രവാഹം കൂടുന്നതിനാൽ ബുദ്ധിവികാസവും, ഉന്മേഷവും ലഭിക്കുന്നതാണ്.

ശ്വാസം ഉള്ളിലേക്ക് എടുത്ത് നിവർന്നിരിക്കുക 3-4  തവണ ഈ ആസനം ആവർത്തിക്കാം.

കൈകളും കാലുകളും സ്വതന്ത്രമാക്കി കാലുകൾ നീട്ടിവെച്ചു ശ്വസനം ക്രമപ്പെടുത്തി വിശ്രമാവസ്ഥയിൽ എത്തിയിട്ടുവേണം ശശാങ്കാസനം അവസാനിപ്പിക്കാൻ.

click me!